ശ്രീ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF ഡൗണ്‍ലോഡ് ചെയ്യൂ.
PDF കടപ്പാട്: malayalamebooks.org
കര്‍ക്കിടകം രാമായണ പാരായണ മാസമായി ആചരിക്കാറുണ്ടല്ലോ. അങ്ങനെ ഒരു ആചാരത്തിന് പിന്നിലുള്ള തത്ത്വം എന്താണെന്നു തീര്‍ച്ചയില്ല. രാമന്‍ ജനിച്ചത് കര്‍ക്കിടകം രാശിയില്‍ ആണ് എന്നു രാമായണത്തില്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം കര്‍ക്കിടക മാസം എന്നല്ലല്ലോ. അതുപോലെ, കര്‍ക്കിടകം മാസത്തില്‍ മഴ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ കാരണം ആഹാരത്തിനു ബുദ്ധിമുട്ടും, അസുഖം വരാനുള്ള സാധ്യതയും ഉണ്ടായിരുന്നു എന്നും കേള്‍ക്കുന്നു. അത്തരം ബുദ്ധിമുട്ടുകളില്‍ നിന്നും മനസ്സിനെ രക്ഷിക്കാന്‍ ഈശ്വരഭജനം തന്നെയല്ലേ നല്ലത്.
രാമായണമാസാചരണത്തിന്റെ ഐതീഹ്യം എന്തായാലും രാമായണപാരായണം ചെയ്യുന്നത് വളരെ നല്ലതുതന്നെ. ക്ഷേത്രങ്ങളില്‍ പാരമ്പര്യ രീതിയില്‍ നീട്ടി വായിക്കുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ ചിലര്‍ പാരായണം ചെയ്യുന്നത് കേള്‍ക്കുന്ന ഒരു സാധാരണക്കാരന് യാതൊന്നും മനസ്സിലാവുകയില്ല.
കാവാലം ശ്രീകുമാര്‍ തുടങ്ങിയവരുടെ ശബ്ദത്തില്‍ ലഭ്യമായ രാമായണ പാരായണ സീഡീകളില്‍ വളരെ വലിച്ചിഴച്ചു പാരായണം ചെയ്ത് കേള്‍ക്കാറില്ല. നല്ല രാഗത്തില്‍ അക്ഷരസ്ഫുടതയോടെ, ശ്രോതാവിനു വാക്കുകളും അര്‍ത്ഥവും മനസ്സിലാവുന്ന തരത്തില്‍, നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയും നീട്ടേണ്ടിടത്തുമാത്രം നീട്ടിയും പാരായണം ചെയ്യുന്നത് കേള്‍ക്കുന്നത് തീര്‍ച്ചയായും ആനന്ദദായകമാണ്.
വായിക്കാന്‍ സമയമില്ലാത്തവര്‍, അടുക്കളയില്‍ ആഹാരം പാകം ചെയ്യുമ്പോഴോ കാര്‍ ഡ്രൈവ് ചെയ്യുമ്പോഴോ ഒക്കെ ഈ സീഡീകള്‍ കേള്‍ക്കുന്നതും നല്ലതായിരിക്കും, മനസ്സിന്റെ അനാവശ്യ വ്യാപാരങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കാം.
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് മലയാളത്തില്‍ വളരെ പ്രചാരം ഉണ്ട്. രാമായണത്തില്‍ കഥകളും ഉപകഥകളും ആയി വളരെ ഉണ്ട്, ഒപ്പം ധാരാളം ജീവിത തത്ത്വാര്‍ത്ഥങ്ങളും. ദിവസേന കുറച്ചു സമയമെങ്കിലും രാമായണപാരായണം ചെയ്യാന്‍ സമയം കിട്ടാതെ ജീവിത പ്രാരാബ്ധങ്ങളില്‍പ്പെട്ടുഴലുന്ന മനുഷ്യര്‍ വര്‍ഷത്തില്‍ ഒരു മാസമെങ്കിലും രാമായണം വായിച്ച്, കഥയോടൊപ്പം തത്ത്വങ്ങളും മനസ്സിലാക്കി അത് പ്രവൃത്തിയില്‍ വരുത്തി രാമനെപ്പോലെ പുരുഷോത്തമനായി ജീവിക്കാന്‍ ശ്രമിക്കുക എന്നത് വളരെ നല്ലകാര്യം തന്നെയാണ്.
ഈ രാമായണ മാസക്കാലത്ത്, നിങ്ങളുടെ ഇ-വായനയ്ക്ക് വേണ്ടി, തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF രൂപത്തില്‍ ലഭ്യമാണ്.
ശ്രീ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് PDF ഡൗണ്‍ലോഡ് ചെയ്യൂ.
അതുപോലെ, ശ്രീ ഹരികുമാറിന്റെ വെബ്സൈറ്റില്‍ നിന്നും മൊബൈല്‍ രാമായണം ഡൗണ്‍ലോഡ് ചെയ്യാം. ദേവരാഗം.കോം-ല്‍ നിന്നും ശ്രീ കാവാലം ശ്രീകുമാറിന്റെ രാമായണ പാരായണം ശ്രവിക്കാം, ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാം.