narayana-guruശ്രീനാരായണഗുരുവിന്റെ ദര്‍ശനമാലയ്ക്ക്, അദ്ദേഹത്തിന്‍റെ ആശീര്‍വാദത്തോടുകൂടി ശിഷ്യനായ വിദ്യാനന്ദസ്വാമികള്‍ എഴുതിയ ദീധിതി എന്ന വ്യാഖ്യാനത്തോടുകൂടി ശ്രീനാരായണ ധര്‍മ്മസംഘം 1962ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

“ഈ വ്യാഖ്യാനം, ഗ്രന്ഥകാരനായ ആ മഹാത്മാവിന്റെ മുഖാരവിന്ദത്തില്‍നിന്നു നിര്‍ഗ്ഗളിച്ച സരസ്വതീമകരന്ദധാരയില്‍നിന്നും എന്റെ ചെറിയ ബുദ്ധികൊണ്ട് ഗ്രഹിപ്പാന്‍ കഴിഞ്ഞിടത്തോളം തത്ത്വസാരങ്ങളെ ഗ്രഹിച്ച് അവയെ ആസ്പദമാക്കി എഴുതിയിട്ടുള്ളതും, എന്നുമാത്രമല്ല, മൂലകാരനായ സ്വാമിതൃപ്പാദങ്ങള്‍തന്നെ ഒന്നിലധികം പ്രാവശ്യം ഇതിനെ വായിച്ചുകേട്ട് തിരുത്തി, ഒടുവില്‍ വാത്സല്യപൂര്‍വ്വം ‘ദീധിതി’യെന്നു നാമം കല്‍പ്പിച്ച് ആശീര്‍വദിച്ചിട്ടുള്ളതും ആകയാല്‍ ഇത് മൂലകാരന്റെ ആശയങ്ങളെ അനുസരിച്ചിട്ടുള്ളതുതന്നെയാണെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്‌” – മുഖവുരയില്‍ ശ്രീ വിദ്യാനന്ദ സ്വാമികള്‍

ദര്‍ശനമാല ദീധിതിവ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.