ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച 2009ലെയും 2010ലെയും ശ്രീ നാരായണഗുരു ജയന്തി ആഘോഷങ്ങളുടെ സുവനീര്‍ PDF രൂപത്തില്‍ സമര്‍പ്പിക്കുന്നു. ശ്രീ. നെടുംകുന്നം ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദസ്വാമി, അരൂപാനന്ദ സ്വാമി, ശന്താനന്ദ സ്വാമി, സജീവ് കൃഷ്ണന്‍, സി രാധാകൃഷ്ണന്‍, എഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയ പ്രഗത്ഭരുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
‘ധര്‍മ്മതീര്‍ത്ഥര്‍ സ്വാമികളും ചെമ്പഴന്തി ഗുരുകുലവും‘ എന്ന ലേഖനത്തിലൂടെ ഗുരുദേവകൃതികള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതില്‍, ഗുരുവിന്റെ നര്‍മ്മം കലര്‍ന്ന മധുരഭാഷണങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുന്നതില്‍, ചെമ്പഴന്തി ഗുരുകുലത്തിന്റെ സ്ഥാപനത്തില്‍, ഗുരുവിന്റെ ജീവചരിത്രം ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിക്കുന്നതില്‍ ഒക്കെ ധര്‍മ്മതീര്‍ത്ഥര്‍ സ്വാമികള്‍ അനുഷ്ഠിച്ച സേവനത്തെ നെടുംകുന്നം ഗോപാലകൃഷ്ണന്‍ എടുത്തു കാട്ടുന്നു. ഈ സേവനങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന ശ്രീനാരായണീയര്‍ എന്തുകൊണ്ടോ ആ നന്ദിയും കടപ്പാടും അദ്ദേഹത്തോട് കാണിച്ചില്ല എന്നത് ദുഃഖം കലര്‍ന്ന ഒരു ഓര്‍മയാണ് എന്ന് ശ്രീ. ഗോപാലകൃഷ്ണന്‍ പ്രസ്താവിക്കുന്നു.