തിയോസഫിയെ പറ്റിയും തിയോസഫിക്കല്‍ സൊസൈറ്റിയെ പറ്റിയും ജനങ്ങളുടെയിടയില്‍ പ്രചാരം കൊടുക്കുന്നതിനു C. W. ലെഡ്ബീറ്റര്‍ എഴുതിയ Outline of Theosophy എന്ന ലളിത ഗ്രന്ഥത്തിന് ശ്രീ. വി. കെ. മാധവന്‍ 1974ല്‍ എഴുതിയ മലയാള പരിഭാഷയാണ് തിയോസഫി ഒരു രൂപരേഖ എന്ന ഈ ചെറുപുസ്തകം. ജീവേശ്വരബന്ധം, മനുഷ്യന്‍ എന്ത്, പുനര്‍ജ്ജന്മം, കര്‍മ്മം, മരണതത്ത്വം, മനുഷ്യന്റെ ഭൂതവും ഭാവിയും എന്നു തുടങ്ങി രസകരങ്ങളായ പല വിഷയങ്ങളെപ്പറ്റിയും ചുരുക്കമായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.