ശ്രീമൂകാംബികാ സഹസ്രനാമസ്തോത്രവും ശ്രീമൂകാംബികാ സഹസ്രനാമാവലിയും ഡോ. ബി. സി. ബാലകൃഷ്ണന്റെ ടിപ്പണിയോടുകൂടി പഴയലിപിയില്‍ കൈപ്പടയിലെഴുതി ഓഫ്സെറ്റില്‍ അച്ചടിച്ച് ശ്രീവിദ്യാ കള്‍ച്ചറല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം.
ഡോ. ബി. സി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ദി കള്‍ച്ചറല്‍ ആന്‍ഡ് ലെക്സിക്കോഗ്രാഫിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്ന ഗവേഷണ സ്ഥാപനത്തിന്റെ സ്തോത്രശേഖരത്തില്‍ നിന്നു ലഭിച്ചതാണ് ഈ കൃതി. ഗ്രന്ഥകര്‍ത്താവ് ആരെന്നറിയില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ആധാരഗ്രന്ഥങ്ങള്‍ പരിശോധിച്ച് ശുദ്ധപാഠം തയ്യാറാക്കിയതാണ് ഈ കൃതി.