നൂറിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് (1909ല്‍) കാശിയിലെ പ്രധാന ഹിന്ദുവിദ്യാലയം പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് ഗ്രന്ഥത്തെ ശ്രീ പള്ളിയില്‍ കൃഷ്ണമേനോന്‍ മലയാളത്തിലേയ്ക്ക് ഭാഷാന്തരം ചെയ്ത് തൃശ്ശിവപേരൂര്‍ കേരളകല്പദ്രുമം അച്ചുകൂടത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചതാണ് ‘നാതനധര്‍മ്മം ഉപരിഗ്രന്ഥം’ എന്ന ഈ ഗ്രന്ഥം.
ഇതിലെ പ്രഥമകാണ്ഡത്തില്‍ ഹിന്ദുമത സംബന്ധമായ മൂലതത്ത്വങ്ങളും, ദ്വിതീയകാണ്ഡത്തില്‍ സാമാന്യ ആചാരങ്ങളും സംസ്കാരങ്ങളും, തൃതീയകാണ്ഡത്തില്‍ സന്മാര്‍ഗ്ഗശാസ്ത്രോപദേശങ്ങളും വിവിധ അദ്ധ്യായങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു.