പ്രൊഫ. പി. ആര്‍. നായര്‍ എഴുതി തവനൂര്‍ ധര്‍മ്മകാഹളം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ഹിന്ദുപുരാണങ്ങളെപ്പറ്റി ഗവേഷണ പ്രധാനമായ ചില പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഭാരതീയ സാഹിത്യത്തില്‍ പുരാണ പ്രസ്ഥാനത്തിന് മാന്യമായ ഒരു സ്ഥാനമാണുള്ളത്. കലകളുടെയും ജ്ഞാനവിജ്ഞാനങ്ങളുടെയും ഭണ്ഡാരങ്ങളാണ് പുരാണങ്ങള്‍. പുരാണശബ്ദത്തിന്റെ അര്‍ത്ഥവും ലക്ഷണവുമെല്ലാം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ പ്രൊഫ പി ആര്‍ നായര്‍ പുരാണങ്ങളുടെ മാഹാത്മ്യം പ്രമാണസഹിതം എടുത്തുകാണിച്ച് അവയില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളില്‍ ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകള്‍ നീക്കി അവയെ സാധാരണ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ ശ്രമിച്ചിരിക്കുന്നു. പുരാണഭക്തന്മാരായ സാമാന്യജനങ്ങള്‍ക്കും യുക്തിവാദികളായ പുരാണവിമര്‍ശകര്‍ക്കും ഈ ‘പുരാണപരിചയം’ വളരെ പ്രയോജനപ്പെടും.