ആത്മസ്വരൂപത്തെ പ്രതിപാദിക്കുന്ന ഗീതകളില്‍ വെച്ച് അത്യുത്തമഗ്രന്ഥമായ അവധൂതഗീതയ്ക്ക് സാഹിത്യകുശലന്‍ പണ്ഡിറ്റ് പി ഗോപാലന്‍നായര്‍ മലയാളത്തിലെഴുതിയ ഗാനമാണ് ഈ ഗ്രന്ഥം.
“ധര്‍മ്മാര്‍ത്ഥകാമമോക്ഷ പുരുഷാര്‍ത്ഥങ്ങള്‍നാലും
ബ്രഹ്മത്തിന്‍ കല്പിതങ്ങളെന്നേ യോഗികളോര്‍പ്പൂ
സ്ഥാവരജംഗമാദി ഭേദവും ബ്രഹ്മത്തിങ്കല്‍
ഭാവനാകല്പിതമെന്നോര്‍ത്തീടും യോഗീശ്വരന്മാര്‍.
പണ്ടുണ്ടായതും മേലിലുണ്ടാകുന്നതുമിപ്പോ-
ളുണ്ടായ്ക്കൊണ്ടിരിപ്പതും ബ്രഹ്മത്തില്‍ പ്രകല്പ്പിതം
ഒന്നും ഞാന്‍ ചെയ്കിടുന്നില്ലൊന്നും ഞാന്‍ ഭുജിക്കുന്നി-
ല്ലെന്നുള്ളോരുറപ്പിന്നില്ല ചാഞ്ചല്യം തെല്ലും.”