തപസ്വാധ്യായനിരതവും കര്‍മ്മനിരതവുമായ തന്റെ ജീവിതത്തില്‍ ശ്രീ രംഗനാഥാനന്ദ സ്വാമികള്‍ പലപ്പോഴായി ചെയ്ത പ്രഭാഷണങ്ങളുടെയും എഴുതിയ ലേഖനങ്ങളുടെയും സമാഹാരമായ Eternal Values for a Changing Society എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ ആദ്യത്തെ മൂന്നുവാല്യങ്ങളുടെ മലയാള പരിഭാഷയാണ് ‘മാറുന്ന സമൂഹത്തിനു അനിവാര്യമായ ശാശ്വതമൂല്യങ്ങള്‍’ എന്ന ഈ ഗ്രന്ഥം. സാമൂഹ്യജീവിതത്തില്‍ ഭൌതികാവശ്യങ്ങള്‍ക്കും ശാശ്വതമൂല്യങ്ങള്‍ക്കും യഥായോഗ്യം സ്ഥാനം കൊടുത്തുകൊണ്ടും ഇവ രണ്ടിനെയും അഭ്യുദയനഃശ്രേയസരൂപത്തില്‍ പരസ്പരപൂരകങ്ങളായി, വിവേകാനന്ദസ്വാമികള്‍ വിളംബരം ചെയ്ത പ്രായോഗികവേദാന്ത മഹാസന്ദേശം, രംഗനാഥാനന്ദ സ്വാമികള്‍ ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിലെ ദൈനംദിനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേദാന്തദര്‍ശനം എങ്ങനെ ഉപകരിക്കാമെന്നു സ്വാമിജി അപഗ്രഥിക്കുന്നു. ഭൗതികശാസ്‌ത്രവും ആദ്ധ്യാത്മികശാസ്‌ത്രവും തമ്മിലുളള പൊരുത്തത്തെ ലളിതമായി സ്വാമിജി വ്യാഖ്യാനിക്കുന്നു. തൃശൂരിലെ തൃക്കൂര്‍ എന്ന സ്ഥലത്ത് ശങ്കരന്‍ കുട്ടിയായി ജനിച്ച് രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണമിഷന്റെയും പതിമൂന്നാമത്തെ പ്രസിഡന്റ് ആയിത്തീര്‍ന്ന യതിവര്യനാണ് ശ്രീ രംഗനാഥാനന്ദ സ്വാമികള്‍.
- വാല്യം ഒന്ന് – തത്ത്വദര്‍ശനവും ആദ്ധ്യാത്മികതയും PDF
- വാല്യം രണ്ട് – ആദ്ധ്യാത്മികാചാര്യന്മാര്‍ PDF
- വാല്യം മൂന്ന്‍ – മനുഷ്യവികാസത്തിനുള്ള വിദ്യാഭ്യാസം PDF
- വാല്യം നാല് – ജനാധിപത്യം സമഗ്ര മാനുഷികവികാസത്തിന് PDF