gandhijiമഹാത്മാഗാന്ധി എഴുതിയ ഭഗവദ്ഗീതാവ്യാഖ്യാനമാണ് അനാസക്തിയോഗം എന്ന ഗ്രന്ഥം. അമ്പാടി ഇക്കാവമ്മയാണ് ഇതിനെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്.

നിഷ്കാമമെന്നു പറയുന്നതു കര്‍മ്മഫലത്യാഗം മാത്രമല്ല, അത് കേവലം ബുദ്ധിയുടെ പ്രയോഗം കൊണ്ടു സാദ്ധ്യമല്ല; പിന്നെയോ ഹൃദയമഥനത്തില്‍ നിന്നുളവാകുന്ന ഒന്നാണത്. ഈ ത്യാഗശക്തിയുണ്ടാകാന്‍ ജ്ഞാനം ആവശ്യമാണ്‌. ശുഷ്കമായ പാണ്ഡിത്യമല്ലാതെ, ഭക്തി കലര്‍ന്ന ജ്ഞാനമാണ് വേണ്ടത്. പുഷ്പം, ഗന്ധം, അര്‍ഘ്യം മുതലായവ ഉപയോഗിക്കുന്നതല്ല യഥാര്‍ത്ഥ ഭക്തി.

ദ്വേഷരഹിതനായി, കരുണാനിധിയായി, മമതാരഹിതനായി, നിരഹംകാരനായി, സുഖദുഃഖശീതോഷ്ണാദികളില്‍ സമഭാവമുള്ളവനായി, ക്ഷമാശീലനായി, സാദാ സന്തോഷമുള്ളവനായി, ദൃഢനിശ്ചയനായി, മനോബുദ്ധികളെ ഈശ്വരങ്കല്‍ അര്‍പ്പിച്ചവനായി, ലോകത്തിനു ഭയത്തെ ജനിപ്പിക്കാത്തവനായി, ലോകത്തെ ഭയപ്പെടാത്തവനായി, ഹര്‍ഷശോകഭയാദികളില്‍നിന്നും മുക്തനായി, പവിത്രനായി, കര്‍മ്മകുശലനാണെങ്കിലും കര്‍മ്മത്തില്‍ അനാസക്തനായി, ശുഭാശുഭാങ്ങളെ ത്യജിച്ചവനായി, ശത്രുമിത്രങ്ങളില്‍ സമഭാവമുള്ളവനായി, മാനാപമാനങ്ങളില്‍ സമാനബുദ്ധിയായി, സ്തുതിനിന്ദകളില്‍ സന്തോഷസന്താപരഹിതനായി, മൌനധാരിയായി, എകാന്തപ്രിയനായിരിക്കുന്ന സ്ഥിരചിത്തനെയാണ് ഭക്തനെന്നു പറയുന്നത്. ഇപ്രകാരമുള്ള ഭക്തി വിഷയാസക്തന്മാരായ സ്ത്രീപുരുഷന്മാര്‍ക്ക് ഉണ്ടാകുന്നതല്ല.

അനാസക്തിയോഗം PDF ഡൌണ്‍ലോഡ് ചെയ്യൂ.