പ്രാഥമിക അക്ഷരജ്ഞാനം മാത്രം ലഭിച്ച സാധാരണ ജനങ്ങള്‍ക്കും ശ്രീമദ് ഭാഗവതത്തിലെ ആദ്ധ്യാത്മിക ധാര്‍മ്മിക തത്ത്വങ്ങള്‍ വായിച്ചു മനസ്സിലാക്കുവാന്‍ തക്ക ലളിതഭാഷയില്‍, ഭാഗവതപുരാണം മൂലഗ്രന്ഥത്തിലെ പ്രധാനവിഷയങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച്, ശ്രീ പി. ചന്ദ്രശേഖരന്‍ നായര്‍ രചിച്ചതാണ് ‘ഓം ശ്രീമഹാഭാഗവതം’ എന്ന ഈ ഗ്രന്ഥം.
നിത്യപാരായണത്തിനായാലും സപ്താഹാവശ്യത്തിനായാലും ഈ പുസ്തകം ആര്‍ക്കും ഭാഗവതഭണ്ഡാരത്തെ തുറന്നുകാണിച്ച് അവരുടെ മാനസിക തളര്‍ച്ച മാറ്റി ഇന്ദ്രിയങ്ങളെ വേണ്ടവിധം കടിഞ്ഞാണിട്ടു വലിച്ച് ജീവിതത്തിനു പുഷ്ടിനല്‍കുന്നതില്‍ ജയം നേടുമെന്ന് ഗ്രന്ഥകര്‍ത്താവ് അവതാരികയില്‍ പ്രസ്താവിക്കുന്നു.