അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും സ്വാമി രാമതീര്‍ത്ഥന്‍ നടത്തിയ ദിവ്യപ്രഭാഷണങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത മണിമുത്തുകള്‍ കോര്‍ത്തിണക്കി കൊട്ടാരക്കര കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമം പ്രസിദ്ധീകരിച്ചതാണ് ‘സ്വാമി രാമതീര്‍ത്ഥന്‍ – വിദേശപ്രസംഗങ്ങള്‍’ എന്ന ഈ ഗ്രന്ഥം.
“സത്യബോധത്തിന്റെ വെളിച്ചത്തില്‍ മനുഷ്യചിത്തത്തെ ഇളക്കി മറിക്കുന്നവയാണ് രാമന്റെ പ്രസംഗങ്ങള്‍. അവ ഉത്തേജിപ്പിച്ചു മദിപ്പിച്ചു ചിത്തത്തെ സത്യാനുഭവത്തിന്റെ നേര്‍ക്കു ബലാല്‍ ആകര്‍ഷിക്കുന്നു. എല്ലാ സംശയങ്ങളുമകന്നു ചിത്തം പ്രസന്നമായി അവനവന്റെ ദിവ്യത്വം അനുഭവിച്ചറിയാന്‍ അവ അവസരമുണ്ടാക്കുന്നു. നിര്‍ഭയവും നിര്‍മത്സരവുമായ സത്യാന്വേഷണത്തിനവ പാതയൊരുക്കുന്നു. സര്‍വത്ര സത്യം മാത്രം കണ്ടനുഭവിച്ച്ജീവിതത്തെ ചരിതാര്‍ത്ഥ്യമാക്കാന്‍ അവ സഹായിക്കുന്നു. ”
സ്വാമി രാമതീര്‍ത്ഥന്‍ – വിദേശപ്രസംഗങ്ങള്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.