ശ്രീ വേദവ്യാസനാല്‍ വിരചിതമായ ബ്രഹ്മസൂത്രം അഥവാ വേദാന്തദര്‍ശനത്തില്‍ ചുരുങ്ങിയ ശബ്ദങ്ങളെക്കൊണ്ട് പരബ്രഹ്മസ്വരൂപത്തിന്റെ സംഗോപാംഗനിരൂപണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ കൃതിയുടെ ശബ്ദാര്‍ത്ഥം യഥാതഥം വ്യക്തമാക്കിക്കൊണ്ടും ആശയത്തെ പ്രകാശിപ്പിച്ചുകൊണ്ടുമുള്ള ഒരു ‘ടീക’യായി സ്വാമി ജ്ഞാനാനന്ദസരസ്വതി എഴുതിയ ഈ ഗ്രന്ഥം ആത്മാന്വേഷികള്‍ക്ക് പ്രയോജനപ്പെടും.