മഹാഭാരതത്തിന്റെ മാഹാത്മ്യത്തെയും പ്രതിസര്‍ഗ്ഗം കാവ്യത്തിലെ കഥാവസ്തുവിനെയും പ്രതിപാദിക്കുക, സാധാരണ വായനക്കാര്‍ ഗ്രഹിച്ചിരിക്കുവാന്‍ ഇടയില്ലാത്തവയും അവിടവിടെ സൂചിതങ്ങളുമായ കഥകളെയും ശാസ്ത്രമര്‍മ്മങ്ങളെയും വെളിപ്പെടുത്തുക, ഭാരതകഥാകാലാദികളെക്കുറിച്ച് കഴിയുന്നതും സൂക്ഷ്മമായി ചിന്തിക്കുക, ആധുനിക ലോകത്തിന്റെ അസ്വസ്ഥതകള്‍ നീക്കുന്നതിന് മഹാഭാരതം എങ്ങനെ പ്രയോജനപ്പെടുമെന്ന്‍ കാണിക്കുക തുടങ്ങിയവയാണ് ഈ അവതാരികാ രചനയിലൂടെ കവിതിലകന്‍ വടക്കുംകൂര്‍ രാജരാജവര്‍മ്മ രാജ നിര്‍വഹിച്ചിരിക്കുന്നത്.