ശ്രീ ശങ്കരാചാര്യര്‍ സംസ്കൃതത്തില്‍ രചിച്ച ഒരു വേദാന്ത ഗ്രന്ഥമാണ് വിവേകചൂഡാമണി. അഞ്ഞൂറ്റിയെണ്‍പത് പദ്യങ്ങളിലൂടെ ഗുരുശിഷ്യസംവാദരൂപത്തില്‍ വേദാന്തതത്ത്വങ്ങളും, അവ സാക്ഷാത്കരിക്കുന്നതിന് സാധകന്‍ കൈക്കൊള്ളേണ്ട അഭ്യാസപരിപാടിയും സക്ഷാത്കാരത്തില്‍ ഉദ്ഭൂതമാകുന്ന ആഹ്ലാദാതിരേകവും ഈ ഗ്രന്ഥത്തില്‍ സംക്ഷിപ്തമായും സ്ഫുടമായും വിവരിച്ചിരിക്കുന്നു. വിവേകചൂഡാമണിയ്ക്ക് ശ്രീ വിദ്വാന്‍ പി രാമപണിക്കര്‍ കിളിപ്പാട്ടുരീതിയില്‍ തയ്യാറാക്കിയ മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം. ഒരേ സമയം സാധകന്റെ കൈപ്പുസ്തകമായും ഒരു സുന്ദരകാവ്യമായും ഒരു സ്തോത്രമായും ഉപകരിക്കുന്നതാണ് ഈ ഗ്രന്ഥം.
വിവേകചൂഡാമണി ഭാഷാഗാനം PDF
May 9, 2015 | ഇ-ബുക്സ്