വൈശ്രവണത്ത് രാമന്‍ നമ്പൂതിരി തയ്യാറാക്കിയ ശ്രീ ചൈതന്യമഹാപ്രഭുവിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രമാണ് ഈ ഗ്രന്ഥം. പ്രേമഭക്തിയുടെ പരമമായ രൂപം അറിയണമെങ്കില്‍ ചൈതന്യചരിതം അറിയണം. വിദേശീയാക്രമണത്തിന്റെ പ്രചണ്ഡകല്ലോലങ്ങളില്‍പ്പെട്ട് ചിന്താശക്തിയും ആത്മാഭിമാനവും നശിച്ച് മാനസികമായും സാംസ്കാരികമായും ആദ്ധ്യാത്മികമായും അധഃപതിച്ച ഭാരതീയജനസമുദായത്തില്‍ ഭക്തിപ്രസ്ഥാനത്തിന്റെ പുനഃപ്രതിഷ്ഠകൊണ്ട് ഒരു നവോത്ഥാനം സൃഷ്ടിക്കാന്‍ ശ്രീ ചൈതന്യദേവന് കഴിഞ്ഞു.
ശ്രീ ചൈതന്യചരിതാവലി PDF
May 13, 2015 | ഇ-ബുക്സ്