അടിമുടിനടുവെല്ലാം അരുളാണ്‌ (147)


ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു

ഫെബ്രുവരി 9, 1936.

ചോ: ചിന്തയറ്റ ശൂന്യനില അരുളിനെത്തരുന്നതെങ്ങനെ?

ഉ: അരുളിനെക്കൂടാതെയാണോ ഈ ചോദ്യം ചോദിക്കുന്നത്‌?. അടിമുടിനടുവെല്ലാം അരുളാണ്‌. അതുതന്നെ ആത്മസ്വരൂപം. സത്യം ഇതായിരിക്കെ, ശരീരമാണ്‌ താനെന്നു കരുതി ഗുരുവിനെ ശരീരത്തില്‍ കൂടി കാണുന്നു. ഗുരുവായി കാണുന്നത് ആത്മാവിനെയാണ്‌. ഈ ആത്മാവൊന്നേയുള്ളൂ. അതിനെ ഗുരു ഉപദേശിക്കുകയും ചെയ്യുന്നു. ആത്മസ്ഫൂര്‍ത്തിയാണ് അനുഗ്രഹം. അത്മാവിലല്ലാതെ ഗുരു മറ്റെവിടെയിരിക്കുന്നു? വിപരീതജ്ഞാനത്താല്‍ സംശയമുദിക്കുന്നു. ആത്മാവായ തനിക്കന്യമൊന്നുമില്ല. ഇതു സത്യം.

ചോ: ഞങ്ങളുടെ നിലയിലിരുന്നു കൊണ്ട്‌ ഏന്തൊക്കെയോ കേള്‍ക്കുന്നു. ഭഗവാന്റെ സമാധാനങ്ങള്‍ ആത്മസ്വരൂപത്തെ പ്രകാശിപ്പിക്കുന്നു. ചോദ്യങ്ങള്‍ തെറിച്ചു പോകുന്നു. പൂര്‍ണ്ണതൃപ്തി ജനിക്കുന്നു.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/adimudi-arul-ramana-147
ഇമെയില്‍ : sree@sreyas.in