പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

പ്രൊഫ. ശ്രീ ജി. ബാലകൃഷ്ണന്‍ നായര്‍ തിരുവനന്തപുരത്തു് പേരൂര്‍ക്കടയില്‍ 1923 ഫെബ്രുവരി 5-നു് ജനിച്ചു. പാലക്കാട്‌ വിക്ടോറിയ കോളേജ്‌, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്‌, ഗവ: സംസ്കൃത കോളേജ്‌, വിമന്‍സ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ ലക്ചറും പ്രൊഫസറുമായി സേവനം അനുഷ്ഠിച്ചു. 1978-ല്‍ പെന്‍ഷനായി.

ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായി സേവനം അനുഷ്ഠിച്ചു. കാല്‍ നൂറ്റാണ്ടില്‍ കൂടുതല്‍ ഉപനിഷത്തുകള്‍, യോഗവാസിഷ്ഠം, ഭഗവദ്‌ ഗീത, ശ്രീ നാരായണഗുരുദേവ കൃതികള്‍ എന്നിവയെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പരകളിലൂടെയും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചനയിലൂടെയും കേരളത്തിലെ ആദ്ധ്യാത്മിക രംഗത്തു് സാരമായ ചലനം സൃഷ്ടിച്ചു. ഇപ്പോള്‍ തിരുവനന്തപുരം പേട്ടയിലുള്ള സ്വന്തം വസതിയില്‍ വിശ്രമ ജീവിതം നയിക്കുന്നു.

കൃതികള്‍

ശ്രീമദ്‌ ഭഗവദ്‌ ഗീത – ശിവാരവിന്ദം മഹാഭാഷ്യം
വേദാന്ത ദര്‍ശനം – ഉപനിഷദ്‌ സ്വാധ്യായം
വാസിഷ്ഠസുധ – യോഗവാസിഷ്ഠ സാരം
ശ്രീ നാരായണഗുരുദേവ കൃതികള്‍ – സമ്പൂര്‍ണ വ്യാഖ്യാനം
ഭാഷ്യപ്രദീപം – ബ്രഹ്മസൂത്രഭാഷാനുവാദം
രണ്ടു വിദ്യാരണ്യ കൃതികള്‍ – പഞ്ചദശി, ജീവന്മുക്തിവിവേകം
പ്രൗഢാനുഭൂതി – പ്രകരണ പ്രകാശിക
രണ്ടു മലയാള മാമറകള്‍ – ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന


ഇതുവരെ 8 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. November 19th, 2010 8:50 pm IST യ്ക്ക് മോഹനന്‍ നായര്‍:

    First of all, let me congratulate the people behind this endeavor to upload these books. It will be a great idea of all the books of prof balakrishnan Nair is uploaded in your site.

    M Nair

  2. February 5th, 2011 4:54 pm IST യ്ക്ക് rajiiv:

    പ്രോഫെസ്സര്‍ ശ്രി ബാലകൃഷ്ണന്‍ നായര്‍ സാറിന് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. എന്റെ ഭഗവത് ഗീത പഠനത്തിലെ മാര്‍ഗദര്‍ശി ആയിരുന്നു ആ മഹാത്മാവ്.

  3. February 5th, 2011 8:28 pm IST യ്ക്ക് sunil:

    പ്രോഫെസ്സര്‍ ശ്രി ബാലകൃഷ്ണന്‍ നായര്‍ സാറിന് ആദരാഞ്ജലികള്‍

  4. February 6th, 2011 1:52 pm IST യ്ക്ക് radhakrishnan.p:

    ബാലകൃഷ്ണന്‍ നായര്‍ സാറിന് എന്റെ ആദരാജ്ഞലികള്‍ ! അദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളും ശ്രേയസ്സില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തു കേട്ടിട്ടുണ്ട്. കൂടാതെ മറ്റുള്ളവരുടെ പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. ഇത്തരം നല്ല ഉദ്യമങ്ങള്‍ നടത്തുന്ന ശ്രേയസ്സിനു ഭാവുകങ്ങള്‍. തുടര്‍ന്നും നല്ല സേവനങ്ങള്‍ പ്രതീക്ഷിക്കുന്നു.

  5. February 7th, 2011 9:15 am IST യ്ക്ക് ശശി കുമാര്‍:

    ശ്രി. ബാലകൃഷ്ണന്‍ നായര്‍ സാറിന് എന്റെ ആദരാജ്ഞലികള്‍ !

  6. February 18th, 2011 9:58 am IST യ്ക്ക് mohanachandran:

    ശ്രീ.ബാലകൃഷ്ണന്‍ നായര്‍ സാറിന്‌ എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ .ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ മുട്ടുകുത്തി പ്രണമിക്കുന്നു .മോഹനചന്ദ്രന്‍ .

  7. February 5th, 2012 1:05 am IST യ്ക്ക് കിഷോര്‍ Kumar:

    മഹത്തായ ഈ ഉദ്യമത്തിനെ എത്ര പ്രസ്ശംസിച്ചാലും മതിയാകില്ല , ഒരായിരം നന്ദി , ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുമനസുകള്‍ക്ക്

  8. March 17th, 2012 9:24 pm IST യ്ക്ക് ഗോപകുമാര്‍ എം:

    അദ്ദേഹത്തിന്റെ എല്ലാ കൃതികളും അപ്‌ലോഡ്‌ ചെയ്താല്‍ നന്നായിരുന്നു

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*