ആദിത്യഹൃദയം – യുദ്ധകാണ്ഡം (118)


Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ആദിത്യഹൃദയം

സന്തതം ഭക്ത്യാ നമസ്കരിച്ചീടുക
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ നമോനമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമത‍ാംകാന്തിരൂപായ തേ നമഃ
സ്ഥവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ 3930
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം”
ചിത്തം തെളിഞ്ഞഗസ്ത്യോക്തി കേട്ടെത്രയും
ഭക്തി വര്‍ദ്ധിച്ചു കാകുത്സ്ഥനും കൂപ്പിനാന്‍
പിന്നെ വിമാനവുമേറി മഹാമുനി
ചെന്നു വീണാധരോപാന്തേ മരുവിനാന്‍.

April 16th, 2010|വിഭാഗം: യുദ്ധകാണ്ഡം
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. April 17th, 2010 8:20 pm IST യ്ക്ക് DR.K.M.ANUP:

    നമസ്തേ സ്വാമി,
    ഞാന്‍ അവിടുത്തെ സാരോപദേശങ്ങള്‍ കേള്‍ക്കാറുണ്ട്. ഞാന്‍ ആദ്ധ്യാത്മികമായി ചിന്തിക്കാന്‍ തുടങ്ങിയത് അവിടുത്തെ ഗീത യജ്ഞം പ്രഭാഷണങ്ങള്‍ കേട്ടുതുടങ്ങിയതിനു ശേഷമാണ്‌. അനുഗ്രഹത്തിനും ആശിര്‍വാദത്തിനും പ്രാര്‍ത്ഥിച്ചുകൊണ്ട്,
    dr .k .m അനുപ്.

  2. April 17th, 2010 9:24 pm IST യ്ക്ക് ശ്രീ (sreyas.in):

    പ്രിയ അനൂപ്‌,
    താങ്കള്‍ സ്വാമി സന്ദീപാനന്ദഗിരിയെ ഉദ്ദേശിച്ചാണ് സന്ദേശം എഴുതിയതെന്നു കരുതുന്നു. ദയവായി http://www.sobg.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു സ്വാമിയെ നേരിട്ട് അഭിപ്രായം അറിയിക്കൂ. നന്ദി.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/yuddhakandam-adithya-hrudayam-mp3-118
ഇമെയില്‍ : sree@sreyas.in