ഈശ്വരന്‍ ഒന്നേയുള്ളൂ എന്ന് എല്ലാവരും പറയുന്നു. പക്ഷേ വിശ്വാസികള്‍ക്കുതന്നെ വിഭിന്ന അഭിപ്രായങ്ങള്‍. അതെന്താ അങ്ങനെ?

സ്വിച്ചിടുമ്പോള്‍ ഫാന്‍ കറങ്ങുന്നു. ബള്‍ബ് തെളിയുന്നു. ഹീറ്റര്‍ ചൂടാകുന്നു. സീറോ ബള്‍ബിന് മങ്ങിയ വെളിച്ചം. നൂറ് വാട്ട്സിന്റെ ബള്‍ബിന് ഉജ്ജ്വല പ്രകാശം. പക്ഷേ ഇതിനെയെല്ലാം പുറകില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കുന്നത് ഒരേ വൈദ്യുതിതന്നെ.

അതുപോലെ ഓരോരുത്തരുടെയും മനസ്സിന്റെ നിലയ്ക്കും ശുദ്ധിക്കും അനുസരിച്ച് അവര്‍ക്കെല്ലാം വ്യത്യസ്ത ഈശ്വരാനുഭവങ്ങള്‍ ഉണ്ടാകുന്നു. ഈശ്വരന്‍ എല്ലാവര്‍ക്കും അനുഗ്രഹം നല്‍കുന്നത് ഒരോ രീതിയില്‍ തന്നെ. അര്‍ഹതയുള്ളവര്‍ കൂടുതല്‍ നേടുന്നു.

ശരീരം വാഹനമാണ്. അതുവലിക്കുന്ന കുതിര മനസ്സും. നാം വാഹനത്തിന് യഥാസമയം വേണ്ടതെല്ലാം നല്‍കുന്നു. പക്ഷേ വണ്ടി വലിക്കുന്ന കുതിരയ്ക്ക് (മനസ്സിന്) നല്ലതൊന്നും നല്‍കുന്നില്ല.

മനസ്സെന്ന കുതിരയ്ക്ക് ഈശ്വരചിന്തയാകുന്ന ഭക്ഷണം നല്‍കൂ. ശരീരമെന്ന വണ്ടി പിന്നെ സുഖകരമായി യാത്ര തുടങ്ങും. ഈശ്വരാനുഭൂതി ലഭിക്കുകയും ചെയ്യും.

കടപ്പാട്: നല്ലൊരു നാളെ