നമ്മുടെ സുരക്ഷാ സംവിധാനം പാളുന്നതിന്റെ കാരണം?

കനത്ത സുരക്ഷ ഉറപ്പാക്കാനാണ് അന്നത്തെ ചൈനയിലെ അധികാരികള്‍ വന്‍മതില്‍ കെട്ടിയത്. ഏതാണ്ട് ​എട്ട് മീറ്റര്‍ ഉയരം. മുന്നോ,നാലോ മീറ്റര്‍ വീതി. ഈ മതില്‍ മറികടന്നോ, തുരന്നോ, ശത്രുക്കള്‍ അകത്തു കടക്കരുത്. അതായിരുന്നു ഭരണാധികാരിയുടെ ഉന്നം. അതു സാധിച്ചു, പക്ഷേ ശത്രു അകത്തു കടന്നു.

മതില്‍ മറികടക്കാതെ, തുരക്കാതെ, പൊളിക്കാതെതന്നെ. വന്‍മതിലിന്റെ കാവല്‍ക്കാരെ കൈക്കൂലി നല്കി മയക്കി വാതില്‍ തുറന്ന് നേരിട്ട് തന്നെ ശത്രു അകത്തുകയറി. നാടിനോടുള്ള കൂറില്ലായ്മ എന്ന വലിയ വിള്ളലിലൂടെ ശത്രു അകത്തു കടന്നു ​എന്നു സാരം.

വീടിന്റെ, നാടിന്റെ, രാജ്യത്തിന്റെ സുരക്ഷ കായിക-ധന-ആയുധ ബലത്തിലല്ല. ഓരോരുത്തര്‍ക്കും തങ്ങളുടെ വീടിനോടും നാടിനോടും രാജ്യത്തോടുമുള്ള ഭക്തിയിലും സ്നേഹത്തിലുമാണ്. രാജ്യത്തെ സ്നേഹിക്കാന്‍ കുട്ടിക്കാലം മുതലേ ശീലിപ്പിക്കൂ. അത്തരം പ്രജകളില്‍ രാജ്യം എന്നും സുരക്ഷിതമായിരിക്കും.

കടപ്പാട്: നാം മുന്നോട്ട്