നല്ലൊരമ്മയാകാന്‍ ഞാന്‍ എന്തു ചെയ്യണം?
കേരളത്തില്‍ നടന്നൊരു സംഭവം. പണ്ട് തമിഴകത്ത് നിന്ന് ഉദ്ദണ്ഡ ശാസ്ത്രികള്‍ എന്നൊരു മഹാപണ്ഡിതന്‍ കേരളക്കരയില്‍ വെല്ലുവിളിയുമായി വന്നത്രേ! പാണ്ഡിത്യത്തില്‍ അദ്ദേഹത്തെ തോല്പ്പിക്കാന്‍ ഒരു കേരളീയനും സാധിച്ചില്ല. ഓരോ വര്‍ഷവും അദ്ദേഹം വരും, വെല്ലുവിളിക്കും. എതിരിടാന്‍ ആരുമില്ല. അദ്ദേഹം രാജാവിന്റെ കൈയില്‍ നിന്നും സമ്മാനവും വാങ്ങി തിരിച്ചു പോകും.
ഈ നാണക്കേടകറ്റാന്‍ പണ്ഡിതന്‍ന്മാര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. അതനുസരിച്ച് ഗര്‍ഭിണിയായ ഒരു യുവതിയ്ക്ക് ബാലമന്ത്രം (സരസ്വതീമന്ത്രം) ജപിച്ച നെയ് സേവിക്കാന്‍ കൊടുക്കുകയും മന്ത്രം ഉപാസിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അങ്ങനെ ആ അമ്മയുടെ തപസ്സിനാല്‍ ജനിച്ച കുട്ടിയാണ് കാക്കശ്ശേരി ഭട്ടതിരിപ്പാട്.
ഒന്നാം വയസ്സിലെ വീട്ടിലെത്തുന്ന കാക്കകളെ തമ്മില്‍ തിരിച്ചറിയാന്‍ കുഞ്ഞിന് കഴിഞ്ഞിരുന്നു. അങ്ങനെയാണ് കാക്കശ്ശേരി എന്ന പേരുണ്ടായതത്രേ. എന്തായാലും അഞ്ചാം വയസ്സില്‍ കുട്ടി മഹാപണ്ടിതനായ ഉദ്ദണ്ഡശാസ്ത്രികളെ തോല്പിച്ച്, നാണം കെടുത്തി, എന്ന് ചരിത്രം.
ഗര്‍ഭിണിയുടെ ചിന്തയും പ്രവൃത്തിയും ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കുന്നു എന്ന സത്യം മനസ്സിലാക്കുക. ആധുനിക ശാസ്ത്രവും ഇതിപ്പോള്‍ അഗീകരിക്കുന്നു . ‘അഭിമന്യു ഇഫക്ട് എന്ന് ഇപ്പോള്‍ ആധുനിക ശാസ്ത്രം ഇതിന് പേരിട്ടിരിക്കുന്നു. അഭിമന്യു, സുഭദ്രാഗര്‍ഭത്തില്‍ കിടക്കുമ്പോഴാണല്ലോ ശ്രീ കൃഷ്ണന്‍ പറഞ്ഞതു കേട്ട് പത്മവ്യുഹരഹസ്യം മനസ്സിലാക്കിയത്. അതിനായി നല്ല മക്കളുണ്ടാകാനായി നല്ല അമ്മായായിത്തീരുക. തപസ്വികളായ സ്ത്രീകള്‍ മാത്രമേ ഉത്തമരായ മക്കള്‍ക്ക് ജന്മം കൊടുത്തിട്ടുള്ളു.’
കടപ്പാട്: നാം മുന്നോട്ട്