ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഏതാനും നിമിഷങ്ങള്‍ എന്ന തോതില്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം വായിച്ചു മനസ്സിലാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളാണ് ഈ ശ്ളോകങ്ങള്‍.
ഈ കൃതി ശ്രീ എ. പി. സുകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 2005-ല്‍ നിത്യപാരായണം എന്ന പംക്തി മംഗളം ദിനപത്രത്തില്‍ ദിനസേന പ്രസിദ്ധീകരിച്ചിരുന്നു. സ്വാമി സന്ദീപ് ചൈതന്യയുടെ സ്കൂള്‍ ഓഫ് ഭഗവദ് ഗീത ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നു.
ശ്രീമദ് ഭാഗവതം നിത്യപാരായണം ഡൗണ്‍ലോഡ് ചെയ്യൂ (PDF, 2.11 MB)