ജീവിത പ്രശ്നങ്ങല്‍ പലപ്പോഴും എന്നെ ഉലയ്ക്കാറുണ്ട്. എത്രശ്രമിച്ചിട്ടും മനസ് ശാന്തമാകുന്നില്ല.
ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞു. വീടിനകത്ത് ഒരുക്കിയിരുന്ന മരക്കൊമ്പ് മാറ്റാന്‍ പിതാവ് തുനിയവേ മക്കള്‍ പറഞ്ഞു.
“എന്തിനാ അത് മാറ്റുന്നത്? എന്നും അത് അവിടെത്തന്നെ ഇരുന്നാല്‍ എന്താ?”
“മോനേ അത് ഉണങ്ങിത്തുടങ്ങി… ഇനിയും താമസിച്ചാല്‍ മുറിയില്‍ ഇലകള്‍ കൊഴിഞ്ഞ് വീഴും. മുറിയിലെ ചൂടില്‍ ആ മരക്കെമ്പ് പച്ചയായി ഇരിക്കില്ല.
“പക്ഷേ പുറത്തുള്ള മരങ്ങള്‍ക്കൊന്നും ഉണക്ക് വരുന്നില്ലല്ലോ കൊടും വെയിലിലും അത് പച്ചയോടെ തന്നെ ഇരിക്കുന്നു.” മകന് വീണ്ടും സംശയം. പുഞ്ചിരിയോടെ പിതാവ് വിശദീകരിച്ചു.
“ശരിയാണ്, പുറത്തെ വൃക്ഷങ്ങള്‍ എത്രവെയിലത്തും ഉണങ്ങില്ല. കാരണം അവയുടെ വേരുകള്‍ ആഴത്തില്‍ ഓടി ജലം ശേഖരിയ്ക്കയാണ്. അതുകൊണ്ട് സൂര്യതാപത്തിന് അവയെ ഉണക്കാനാവില്ല. പക്ഷേ മുറിക്കകത്തെ വൃക്ഷക്കൊമ്പുകള്‍ക്ക് അങ്ങനെ വെള്ളം കിട്ടുന്നുണ്ടോ… അതിനാല്‍ അവ വാടിപ്പോകുന്നു.”
ഇതുപോലെയാണ് ജീവിതമാകുന്ന വൃക്ഷവും. അതിന്റെ വേരുകള്‍ ഈശ്വരവിശ്വാസമാകുന്ന (ആത്മവിശ്വാസം) നദിയില്‍ സ്പര്‍ശിച്ചാല്‍ ഒരു ദുരിതങ്ങള്‍ക്കും, ക്ലേശങ്ങള്‍ക്കും അവയെ ഉണക്കികളായാനാവില്ല. മറിച്ചാണെങ്കില്‍ ചെറിയ ദുഃഖങ്ങളുടെ ചൂടു പോലും ജീവിതവൃക്ഷത്തെ വാട്ടി, കരിച്ചു കളയും.
കടപ്പാട്: നാം മുന്നോട്ട്