തത്ത്വബോധം (ഭാഷാനുവാദം) PDF – സദാനന്ദസ്വാമികള്‍
ശ്രീ ശങ്കരാചാര്യ പാദരുടെ തത്ത്വബോധം എന്ന ഗ്രന്ഥത്തിനു കൊട്ടാരക്കര അവധൂതാശ്രമത്തിലെ (സദാനന്ദാശ്രമം) ബ്രഹ്മശ്രീ സദാനന്ദ സ്വാമികള്‍ എഴുതിയ മലയാളം വ്യാഖ്യാനത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു. ആശ്രമത്തിന്റെ ഫോണ്‍ നമ്പര്‍: 0474-2663755
ഈ ഗ്രന്ഥത്തെക്കുറിച്ച് ബ്രഹ്മശ്രീ സദാനന്ദസ്വാമികളുടെ വാക്കുകള്‍ :
ദുഃഖഭൂയിഷ്ഠമായ സംസാരസമുദ്രത്തിന്റെ തിരമാലകളില്‍പ്പെട്ട് അത്യധികം ക്ലേശിച്ചുഴലുന്ന മര്‍ത്ത്യജീവികളുടെ പേരില്‍ കരുണതോന്നി, ആദിശങ്കരാചാര്യസ്വാമികള്‍ മോക്ഷോപായങ്ങളായ പ്രസ്ഥാനത്രയഭാഷ്യം തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് സുപ്രസിദ്ധമാണല്ലോ. അവ അത്യന്തം മേധാവികള്‍ക്കല്ലാതെ, മന്ദബുദ്ധികള്‍ക്ക് ദുര്‍ഗ്രാഹ്യമായേക്കും എന്നു ശങ്കിച്ച് അല്‍പപ്രജ്ഞന്‍മാര്‍ക്കുപോലും അനായാസേന പരമജ്ഞാനം ലഭിക്കുന്നതിനു ഉതകത്തക്കവണ്ണം സ്വാമികളാല്‍ രചിക്കപ്പെട്ടതാകുന്നു ഈ തത്ത്വബോധം എന്ന ശാസ്ത്രം. ആത്മവിചാരം ചെയ്യാന്‍ ആരംഭിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഏറ്റവും ഉപയോഗപ്രദമാണ്.
തത്ത്വബോധം (ഭാഷാനുവാദം) PDF ഡൌണ്‍ലോഡ് ചെയ്യൂ (4.8MB, 24 പേജുകള്‍)