ജനുവരി 30, 1935
ചോ: അഷ്ടാംഗമാര്‍ഗ്ഗം സനാതനനായിരിക്കാന്‍ ഉത്തമമാണെന്നു ബുദ്ധന്‍ ഉപദേശിക്കുന്നുണ്ട്.
ഉ: അതെ, ഹിന്ദുക്കള്‍ അതിനെ രാജയോഗമെന്നു പറയുന്നു.
ചോ: ജ്ഞാനമാര്‍ഗ്ഗത്തിന് യോഗമാവശ്യമാണോ?
ഉ: യോഗം ചിത്തനിരോധത്തെ സഹായിക്കുന്നു.
ചോ: അത് ആപത്തായ സിദ്ധികള്‍ക്ക് ഇടകൊടുക്കുന്നുണ്ടോ?
ഉ: ചിത്തനിരോധം മൂലം ആത്മശ്രേയസ്സിനെ ലക്ഷ്യമാക്കുന്നവന് ആപത്തൊന്നുമില്ല. സിദ്ധികള്‍ ആഗ്രഹിക്കുന്നവനാണ് ആപത്തുണ്ടാവുന്നത്.