ഫെബ്രുവരി 4, 1935
ചോ: ക്ഷേത്രാരാധന മുതലായവ നല്ലതല്ലേ?
ഉ: ആഹാ.
ചോ: ആത്മാവിനെ പ്രാപിക്കാന്‍ എന്തു പ്രയത്നം ചെയ്യണം?
ഉ: ‘ഞാന്‍’ ഇല്ലാതാകണം. ആത്മാവ് ആര്‍ക്കും പ്രാപിക്കാനുള്ളതല്ല. ആത്മാവ് ഇല്ലാതിരുന്ന സമയമുണ്ടോ? അത് ആര്‍ക്കും പുതിയതല്ല. നിങ്ങള്‍ നിങ്ങളായിരിക്കൂ. പുതിയത് ശാശ്വതമാവുകയില്ല. ആത്മാവ് നിത്യബോധമാണ്.
ചോ: ജ്ഞാനയജ്ഞം എന്താണ്, അല്ലെങ്കില്‍ മറ്റു യജ്ഞങ്ങള്‍?
ഉ: തത്വങ്ങള്‍ തത്വങ്ങളായി അവശേഷിക്കും. അഭ്യാസം ജ്ഞാനത്തിനു വഴിതെളിക്കും.
ചോ: ജീവന്മുക്തന്മാര്‍ പലമാതിരിയുണ്ടോ?
ഉ: അവര്‍ ബാഹ്യമായി വ്യത്യാസപ്പെട്ടിരുന്നാല്‍ തന്നെയെന്ത്? അവരുടെ അറിവിനു വ്യത്യാസമൊന്നുമില്ല.
ചോ: ഒരു ഗുരുവിന്റെ ശിഷ്യനായിരിക്കവെ മറ്റു ഗുരുക്കന്മാരെ നമസ്കരിക്കാമോ?
ഉ: ഗുരു ഒരാളെയുള്ളൂ. അത് സ്ഥൂലസ്വരൂപമല്ല. ബലക്ഷയം വരുമ്പോള്‍ ശക്തി ആര്‍ജിക്കണം.
ചോ: ജെ. കൃഷ്ണമൂര്‍ത്തി ഗുരു ആവശ്യമില്ലെന്നു പറയുന്നു.
ഉ: അയാളതെങ്ങനെ അറിഞ്ഞു? സാക്ഷാല്‍ക്കരിച്ച ശേഷം ആവശ്യമില്ല. പക്ഷേ അതിനു മുന്‍പല്ല.
ചോ: അങ്ങു വലിയ പരിശ്രമം കൊണ്ട് ഈ നിലയെ പ്രാപിച്ചു. സാധുക്കളായ ഞങ്ങളെന്തു ചെയ്യും?
ഉ: നാം നമ്മുടെ ആത്മാവിലിരിക്കുകയാണ്, ലോകത്തല്ല.
ചോ: നരക സ്വര്‍ഗ്ഗങ്ങള്‍ – അവയെന്താണ്?