രമണമഹര്‍ഷി സംസാരിക്കുന്നു
ആത്മനാഡി, അമൃതനാഡി, പര (73)
ജൂണ്‍ 23, 1935
57. ശ്രീരമണഗീത ഒന്‍പതാമധ്യായത്തില്‍ –
‘ചൈതന്യം തു പൃഥങ്ങ് നാട്യാം’ എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ സാരം ഭഗവാന്‍ വിശദീകരിക്കുകയായിരുന്നു. ചൈതന്യം ഒരു പ്രത്യേക നാഡിയില്‍ വര്‍ത്തിക്കുന്നു. അതിനെ സുഷുമ്നയെന്നു പറയും. ആത്മനാഡി, അമൃതനാഡി, പര എന്നും അതിനെ പറയുന്നു.
യോഗമാര്‍ഗ്ഗത്തില്‍ സുഷുമ്ന എന്നും ജ്ഞാനമാര്‍ഗ്ഗത്തില്‍ പര എന്നും പറയാം.