ശ്രീ രമണമഹര്‍ഷി

ജനുവരി 15, 1936

ചോ: പ്രാണായാമം അന്വേഷണ മാര്‍ഗ്ഗത്തിനാവശ്യമാണോ?

ഉ: അത്‌ ഒഴിച്ചു വയ്ക്കാന്‍ പാടില്ലാത്തതാണെന്നില്ല.

ചോ: ‘മദ്ധ്യേ ഒന്നുമറിയാത്ത ഇരുള്‍ ഒന്നു ചൂഴും’ എന്നീ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതെന്താണ്‌?

ഉ: അതെ. അവിടെ നാം മയങ്ങിപ്പോകാതിരിക്കാന്‍ പറഞ്ഞതാണ്‌. ഇരുളിനെ കണുന്നതാരാണെന്നു ശ്രദ്ധിച്ചു നോക്കണം.

ചോ: ഭക്തിമാര്‍ഗ്ഗത്തില്‍ ഇങ്ങനെയൊന്നുമില്ലല്ലോ?

ഉ: ഭക്തിയിലും ലയം ഉണ്ടാകും. പിന്നീടത്‌ മാറും.

ഉ: സമാധി അനുഭവം എങ്ങനെയിരിക്കും?

ഉ: (ആദിയിലേ) ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ. മറ്റുള്ളവര്‍ക്ക്‌ അതൊരു മൂര്‍ച്ഛപോലെ തോന്നും. അഭ്യാസിക്കും ആരംഭത്തില്‍ അങ്ങനെ തോന്നും. എന്നാല്‍ ക്രമേണ അതാണ്‌ തന്റെ സഹജമായ സത്യാവസ്ഥ എന്നു ബോദ്ധ്യമാവും.

ചോ: ആ അനുഭവം നാഡികളെ ശമിപ്പിക്കുന്നുണ്ടോ, അതൊ ഇളക്കുകയാണോ?

ഉ: ആദ്യം ഇളക്കുമ്പോലെ തോന്നും. ക്രമേണ അത്‌ സഹജമായി വരുമ്പോള്‍ നാഡികളെ ശമിപ്പിക്കും.

ചോ: ഇളക്കം ശാന്തിയെ ഭഞ്ജിക്കും. ജാഗ്രതയായിരുന്നാല്‍ അഭിലഷണീയങ്ങളായ ഫലത്തിനു കാരണമാവുകയില്ല.

ഉ: അതെ, ചലിക്കുന്ന മനസ്സ്‌ തെറ്റായ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഭക്തിയാലമര്‍ന്ന മനസ്സ്‌ ശരി നിലയില്‍ നില്‍ക്കും.