ജൂലൈ 1, 1936.
221. അരവിന്ദബോസ്:
രൂപധ്യാനത്തില്‍ ദ്വൈതം വന്നുചേരുന്നല്ലോ. അതെന്തിന്?
ഉ: ഇങ്ങനെ പറയുന്നവര്‍ക്ക് മനനമാണ് നല്ല മാര്‍ഗ്ഗം അവനു രൂപധ്യാനം ആവശ്യമില്ല.
ചോ: ധ്യാനിക്കുമ്പോള്‍ ശൂന്യാവസ്ഥയിലെത്തിച്ചേരുന്നു. ഒരു രൂപവും അവിടെ ദൃശ്യമല്ല.
ഉ: അതെ, ശൂന്യം അരൂപം തന്നല്ലോ.
ചോ: ആ ശൂന്യം എന്താണെന്നറിയാന്‍ പാടില്ല.
ഉ: ശൂന്യത്തിലും ശൂന്യത്തെക്കണ്ടവരുണ്ടല്ലോ. ശൂന്യത്തിനും ചൈതന്യം സാക്ഷിയായിരിക്കുന്നു.
ചോ: ധ്യാനത്തില്‍ കൂടുതല്‍ ഈടുപട്ടിരിക്കണം?
ഉ: അതെ എന്നാല്‍ ധ്യാനത്തില്‍ നാമുണ്ടായിരിക്കണം. നാമില്ലാത്ത ഒരു സമയവുമുണ്ടായിരിക്കുകയില്ലെന്നോര്‍മ്മിക്കണം.