ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 23

യദി ഹ്യഹം ന വര്‍ത്തേയം
ജാതു കര്‍മ്മണൃതന്ദ്രിതഃ
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ

അര്‍ഥം :
ഹേ പാര്‍ത്ഥാ! ഞാന്‍ അലസനായി ഒരിക്കലെങ്കിലും കര്‍മ്മം ചെയ്യാതിരുന്നാല്‍ മനുഷ്യര്‍ എല്ലാ വിധത്തിലും എന്റെ മാര്‍ഗ്ഗം പിന്തുടരും.

ഭാഷ്യം :
ഞാനാണെങ്കില്‍ ആഗ്രഹങ്ങള്‍ വെച്ചു പുലര്‍ത്തുന്ന സാമാന്യ മനുഷ്യരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്റെ ഇച്ഛാനുസാരം ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും വീണവാദം മുഴക്കി നടക്കുന്ന മടിയന്‍മാരെ പോലെയാകാതെ, എന്നെപ്പോലെ കര്‍മ്മം ചെയ്യണമെന്നുള്ള ഉല്‍കൃഷ്ടമായ ഉദ്ദേശ്യത്തോട് കൂടിയാണ് ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്.