ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘സാഷ്ടാംഗനമസ്കാരം’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നു ഉച്ചതിരിഞ്ഞു, മുന്നുമണിക്കു നാലഞ്ചുവയസുള്ള ഒരു ബാലന്‍ അമ്മയോടു കൂടെ ഭഗവാനെ നമസ്കരിച്ചു എഴുന്നേറ്റിരുന്നു. ആ ബാലന്‍ നമസ്കരിച്ചു കൊണ്ടേയിരുന്നു. ഭഗവാന്‍ ചിരിച്ചു കൊണ്ട്, അടുത്തുള്ളവരോടായി “അതാ നോക്കു, നമസ്കരിച്ചു കൊണ്ടിരിക്കുന്നു ചെറിയ കുട്ടി, അവനെന്തറിയാം. എല്ലാവരും ചെയ്യുന്ന കണ്ടു അവനും ചെയ്യുന്നു. നമസ്കാരത്തിന് ഉടനെ ഫലം കിട്ടേണം. അവനു വേണ്ടത് വാഴപ്പഴമാണ്. കൊടുത്താല്‍ നമസ്കാരം നിര്‍ത്തും. ഉണ്ടെങ്കില്‍ കൊടുക്കു” എന്നു പറഞ്ഞു കൊടുപ്പിച്ചപ്പോള്‍ ഉടനെ ആ ബാലന്‍ അവിടെ ഇരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ വേറെ ഒരാള്‍ വന്നു ഭഗവാനെ സാഷ്ടാംഗനമസ്കാരം ചെയ്തു എഴുന്നേറ്റതെയില്ല. സമീപത്തുള്ളവര്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു ഇരിക്കുവാന്‍ പറഞ്ഞു. അയാള്‍ പിന്നെയും തുടങ്ങി നമസ്കാരം. ഒടുവില്‍ ഇരുന്നപ്പോള്‍ ‍, ഭഗവാന്‍ സമീപസ്ഥരോടായി “ നമസ്കാരമെന്നാല്‍ കൂടെക്കൂടെ നിലം പതിക്കലാണെന്നാണ് അവരുടെ അഭിപ്രായം’ എന്തുചെയ്യാം! ? ആ യഥാര്‍ത്ഥ നമസ്കാരം മനോലയമാണ്’ എന്നരുള്‍ചെയ്തു ഭഗവാന്‍ .

ഭക്തന്‍ – “സാഷ്ടാംഗനമസ്കാരം എന്നാല്‍ എന്താണര്‍ത്ഥം ഭഗവാനെ ?

ഭഗവാന്‍ – “ സാ – അഷ്ട – അംഗനമസ്കാരമെന്നത്, കയ്യ്, രണ്ടു കാലും, രണ്ടു ഭുജം, രണ്ടു വക്ഷസ്ഥലം, ലലാടം ഇങ്ങിനെ എട്ട് അംഗങ്ങള്‍ ഭൂമിക്കുമീതെ പതിച്ചു നമസ്കരിക്കുകയാണ്. സാഷ്ടാംഗനമസ്കൃതിയുടെ ഭാവമെന്തെന്നാല്‍, ഈ മണ്ണ് മണ്ണില്‍ ചേര്‍ക്കുന്നു. “ ഞാന്‍ ഞാനായി ഇരിക്കുന്നു എന്നാണതിന്റെ താല്‍പര്യമെന്നുവിചാരം ചെയ്തറിയേണ്ടതാണ്. അതറിയാതെ, വീണു വീണു നമസ്കരിച്ചത് കൊണ്ട് ഫലം ഇല്ല.

വെറും നമസ്കാരത്താല്‍ എല്ലാം വശമാകേണമെന്നു വിചാരിക്കുന്നു. ആഗ്രഹിച്ചതെല്ലാം സ്വാമി സാധിപ്പിക്കണം. അവരുടെ മനസറിഞ്ഞു നാം പ്രവൃ‍ത്തിക്കണം. ആരെങ്കിലും നമസ്കരിച്ചാല്‍ ഇവനു ഭയമാണ്. അവര്‍ക്കു നാം വണങ്ങിയിരിക്കണം, അവരു പറഞ്ഞതൊക്കെ നാം കേള്‍ക്കണം. അവരുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിക്കണം. കേട്ടോ! പണമോ മറ്റോ ആണോ കൊടുക്കുവാന്‍ നമസ്ക്കാരം ചെയ്താല്‍ നമ്മുടെമേല്‍ അധികാരമായി. നമുക്കുതന്നെ ഇത്ര കഷ്ടമുള്ളപ്പോള്‍ ഈശ്വരനു എത്ര കഷ്ടമുണ്ടായിരിക്കണം പാവം! അവരു എത്ര ആളുകള്‍ക്ക് വണങ്ങിയിരിക്കെണമോ ? എത്ര ആളുകളുടെ പ്രാര്‍ത്ഥന കേള്‍ക്കണം ? നോക്കുവിന്‍ സ്വാമിത്വത്തിനുതന്നെ ഈവിധമുള്ളപ്പോള്‍ ഈശ്വരന്റെ കഥ പറയണമോ ?

ആരെങ്കിലും നമസ്കരിക്കാതിരുന്നാല്‍ എനിക്കു പരമ സന്തോഷവും തൃപ്തിയുമാണ്. എന്തെന്നാല്‍ നാം അവര്‍ക്കു കടപ്പെടെണ്ടുന്ന ആവശ്യമില്ലല്ലോ. ജ്ഞാനി ഒരിക്കലും നമസ്കാരവും, ആശിര്‍വ്വാദവും ചെയ്യെണ്ടുന്ന ആവശ്യമില്ല. എന്തെന്നാല്‍ അവരുടെ മനസ്സു എപ്പോഴും വണങ്ങിക്കൊണ്ടുതന്നെയിരിക്കുന്നു എന്നു പറയാം. നാം നമസ്കരിച്ചാല്‍ സ്വാമി നമസ്കരിച്ചില്ലല്ലോ, ആശിര്‍വദിച്ചില്ലല്ലോ, ഇതെന്തൊരു സ്വാമി, എന്നു ചിലര്‍ വിചാരിക്കുന്നതല്ലാതെ, വന്നവരു നമസ്ക്കരിക്കുന്നതിന്നുമുന്‍പായി, ജ്ഞാനി നമസ്കരിച്ചു ലയിക്കുന്നു; ആശീര്‍വാദവും അതുപോലെതന്നെ. സദാ മനസ്സുലയിക്കുകയാണ് ആശീര്‍വാദം. ജ്ഞാനിയുടെ മനസ്സു എപ്പോഴും ലയത്തില്‍തന്നെയാണ്. പിന്നെ ചെയ്യേണ്ടതാര് ? ചെയ്യിക്കേണ്ടതാര് ? സദാ ആശിര്‍വാദത്തില്‍ ഇരിക്കുന്നു.

ശ്രീഭഗവാന്‍ ഉള്ളുണര്‍ന്നു വാക്യങ്ങള്‍ തിരിച്ചും മറിച്ചും ഭക്തന്മാരെ ധരിപ്പിക്കുകയാണ്. പണ്ഡിതന്മാരും ഉള്ളുണര്‍ന്നു ഈ വാക്കുകളില്‍ ദോഷം കണ്ടുവരുകയില്ലെന്നു ഞാന്‍ വിശ്വസിക്കട്ടെ! ഭഗവാന്റെ തിരുവായ്മൊഴിയില്‍ ഒന്നും ഭേദംവരുത്തരുതെന്നു കരുതി, വാക്കുകളില്‍ മാറ്റുകൂട്ടാതെ പകര്‍ത്തിയിരിക്കുകയാണ്. വല്ല പിഴകളും ഞാന്‍ എഴുതിയതില്‍ ഉണ്ടെങ്കില്‍ ക്ഷമിക്കെണമെന്നു അപേക്ഷിച്ചുകൊള്ളുന്നു.

8-4-49