ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 42
അഥവാ യോഗിനാമേവ
കുലേ ഭവതി ധീമതാം
എതദ്ധി ദുര്‍ല്ലഭതരം
ലോകേ ജന്മ യദീദൃശം
അല്ലെങ്കില്‍ അവന്‍ യോഗനിഷ്ഠന്മാരായ ജ്ഞാനികളുടെ കുലത്തില്‍ത്തന്നെ ജനിക്കുന്നു. എന്നാല്‍ ഇപ്രകാരമുള്ള യോഗികളുടെ കുലത്തില്‍ ജനിക്കുകയെന്നത് ഈ ലോകത്തില്‍ വളരെ ദുര്‍ലഭമാകുന്നു.