ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഏഴ്

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 1

ശ്രീ ഭഗവാന്‍ ഉവാച:

മയ്യാസക്തമനാഃ പാര്‍ത്ഥ!
യോഗം യുഞ്ജന്മദാശ്രയഃ
അസംശയം സമഗ്രം മാം
യഥാ ജ്ഞാസ്യസി തച്ഛൃണു.

ഹേ അര്‍ജ്ജുനാ, എന്നില്‍ ആസക്തചിത്തനായി, എന്നെത്തന്നെ ആശ്രയിച്ച് യോഗം ശീലിക്കുന്നതായാല്‍ എപ്രകാരം എന്നെ പൂര്‍ണ്ണായി സംശയംകൂടാതെ നീ അറിയുമോ അതിനെ കേട്ടുകൊള്ളുക.