സമുദ്രലംഘനം – സുന്ദരകാണ്ഡം (78)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സമുദ്രലംഘനം

ലവണജലനിധിശതകയോ ജനാവിസ്തൃതം
ലംഘിച്ചുലങ്കയില്‍ ചെല്ലുവാന്‍ മാരുതി
മനുജപരിവൃഢചരണനളിനയുഗളം മുദാ
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം
കപിവരരൊടമിതബല സഹിതമുരചെയ്തിതു
കണ്ടുകൊളിവിന്‍ നിങ്ങളെങ്കിലെല്ലാവരും
മമജനകസദൃശനഹ മതിചപലമംബരേ
മാനേനപോകുന്നിതാശരേശാലയേ
അജതനയതനയശരസമമധിക സാഹസാ-
ലദൈവപശ്യാമിരാമപത്നീമഹം
അഖിലജഗധധിപനൊടു വിരവൊടറിയിപ്പനി-
ങ്ങദ്യ കൃതാര്‍ത്ഥനായേന്‍ കൃതാര്‍ത്ഥോസ്മ്യഹം
പ്രണതജനബഹുജനനമരണ ഹരനാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവന്‍
ജനിമരണജലനിധിയെ വിരവൊടുകടക്കുമ-
ജ്ജന്മനാ കിം പുനസ്തസ്യ ദൂതോസ്മ്യഹം
തദനു മമ ഹൃദി സപദി രഘുപതിരനാരതം
തസ്യ‍ാംഗുലീയവുമുണ്ടു ശിരസി മേ
കിമപി നഹി ഭയമുദധി സപദിതരിതും;നിങ്ങള്‍
കീശപ്രവരരേ! ഖേദിയായ്കേതുമേ
ഇതിപവനതനയനുരചെയ്തു വാലും നിജ-
മേറ്റമുയര്‍ത്തിപ്പരത്തി കരങ്ങളും
അതിവിപുല ഗളതലവുമാര്‍ജ്ജവമാക്കിനി-
നാകുഞ്ചിയ്ത‍ാംഘ്രിയായൂദ്ധ്വനയനനായ്
ദശവദനപുരിയില്‍ നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍

Close