ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 21 1938
വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ (373)
സ്വരൂപദര്‍ശനം ഒരിക്കലുണ്ടായാലും അക്കാരണത്താല്‍ അവന്‍ മുക്തനായിത്തീരുന്നില്ല. പൂര്‍വ്വവാസനകള്‍ വീണ്ടും തുടര്‍ന്നുണ്ടായിരിക്കും. അതിനാല്‍ പൂര്‍വ്വവാസന മുഴുവനും വിട്ടുമാറിയവനേ മുക്തനാവൂ എന്ന് പറയുന്നു.
മഹര്‍ഷി: സാധകന്‍ നിരന്തരഭ്യാസം മുഖേന ആത്മദര്‍ശനം നേടുന്നു. തല്‍ക്കാലം അനുഭവം പൂര്‍വ്വവാസനാവശാല്‍ വിട്ടുവിട്ടുണ്ടാവും. താന്‍ തന്നെ വിട്ടകലാതെ തന്നില്‍ത്തന്നെ നിന്നാല്‍ വാസനകള്‍ ഒഴിഞ്ഞു മാറും അങ്ങനെ വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ.
ചോദ്യം: ഒരിക്കല്‍ ആത്മാനുഭൂതിയുണ്ടായി പിന്നീടത് വിട്ടു മാറിയവനും അനുഭൂതിയെ ഉണ്ടാകാത്തവനും തമ്മിലുള്ള വ്യത്യാസമെന്ത്?
മഹര്‍ഷി: ഒരിക്കല്‍ അനുഭൂതി ഉണ്ടായവന്‍ അതില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കും. അല്ലാത്തവന്‍ അജ്ഞാനത്തില്‍ മുങ്ങിക്കിടക്കുകയേയൂള്ളൂ
ചോദ്യം: ‘സകൃത് വിഭാതോയം ബ്രഹ്മലോകഃ’ (ബ്രഹ്മജ്ഞാനം ഒരിക്കല്‍ ഉണ്ടായത് നിലച്ചുനില്‍ക്കും) ഇതിന്‍റെ അര്‍ത്ഥമെന്ത്?
മഹര്‍ഷി: അതു പരിപൂര്‍ണ്ണ ബ്രഹ്മജ്ഞാനത്തെക്കുറിക്കുന്നു.