ചോദ്യം: ഒരാള്‍ ഒരിക്കല്‍ ഉണ്ടായ അനുഭവത്തെ പിന്നീട് മറന്ന് അജ്ഞാനത്തില്‍ പെട്ടുപോകുന്നതെങ്ങനെ?
മഹര്‍ഷി: ഭഗവാന്‍ ഇതിനുദാഹരണമായി ഒരു കഥ പറഞ്ഞു: ഒരു രാജാവ് ഒരു മന്ത്രിയെ മറ്റു മന്ത്രിമാരെക്കാള്‍ കൂടുതല്‍ വിശ്വസിച്ചു. രാജപ്രീതിയെ ദുരുപയോഗപ്പെടുത്താന്‍ തുടങ്ങിയതിനാല്‍ ഈ മന്ത്രിയെ വെളിയിലാകാന്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ഒരുപായം കണ്ടുപിടിച്ചു. കൊട്ടാരം കാവല്ക്കാരനോട് ഈ മന്ത്രിയെ കൊട്ടാരത്തിനുള്ളില്‍ വിടാതിരിക്കനേര്‍പ്പാട് ചെയ്തിട്ട് അദ്ദേഹം രോഗാതുരമായി കിടക്കുയാണെന്നു രാജാവിനെ അറിയിച്ചു. രാജാവ് ആ മന്ത്രിയെ മന്ത്രിമന്ദിരത്തില്‍ചെന്നു കാണാനാഗ്രഹിച്ചുവെങ്കിലും അതധര്‍മ്മമാണെന്നു പറഞ്ഞു പുരോഹിതന്മാര്‍ തടുത്തു. ഏതാനും ദിവസം കഴിഞ്ഞ് ആ മന്ത്രി മരിച്ചുപോയി എന്ന് രാജാവിനെ അറിയിച്ചു. രാജാവ് അത്യധികം ദുഃഖിച്ചു.
മന്ത്രിയാകട്ടെ മറ്റുദ്ദ്യോഗസ്ഥന്മാരുടെ കുതന്ത്രങ്ങളെല്ലാം ചാരന്മാര്‍ മുഖാന്തിരം അറിഞ്ഞുകൊണ്ടിരുന്നു.. എങ്ങനെയെങ്കിലും രാജാവിനെ നേരില്‍ക്കണ്ട് സത്യമറിയിക്കാന്‍ നിശ്ചയിച്ചു. ഒരു ദിവസം മന്ത്രി കൊട്ടാരവളപ്പിനുളിലുള്ള ഒരു വൃക്ഷത്തിനു മുകളില്‍ ഒളിച്ചിരുന്നു. രാജാവ് അതു വഴി പല്ലക്കിലെഴുന്നള്ളിയപ്പോള്‍ പല്ലക്കിനു മുമ്പിലെടുത്ത് ചാടി. അകമ്പടിക്കാര്‍ അതു മരിച്ചുപോയ മന്ത്രിയുടെ പ്രേതം തുള്ളി വന്നതാണെന്നു പറഞ്ഞു. രാജാവ് കണ്ണടയ്ക്കാന്‍ വേണ്ടി മുഖത്ത് ഭസ്മം ഊതിപ്പറപ്പിച്ചു. കൂടുതല്‍ ആഘോഷ ശബ്ദത്തോടെ വളരെ വേഗം പല്ലക്കുകൊണ്ടുപോയി. നിരാശനായി മന്ത്രി വനത്തില്‍ പോയി തപ്സ്സുചെയ്തു. പിന്നീടൊരു ദിവസം രാജാവ് വനത്തില്‍ വേട്ടക്കുപോയി. വിവരമറിഞ്ഞ മന്ത്രിതാപസന്‍ രാജാവിനെ മുമ്പില്‍ പ്രത്യക്ഷനായെനിലും രാജാവത് മരിച്ച മന്ത്രിയുടെ പ്രേതമാണെന്നു ഭയന്നോടുകയാണുണ്ടായത്.
ഒരിക്കല്‍ ഏര്‍പ്പെട്ട അജ്ഞാനം പരിപൂര്‍ണ്ണ സാക്ഷാല്‍കാരം വരെ നീണ്ടു നില്‍ക്കും എന്നര്‍ത്ഥം.
ഒക്ടോബര്‍ 23, 1938
കാശ്മീരില്‍ നിന്നും ബാലകാക്ധാര്‍ അത്രയും ദൂരം സഞ്ചരിച്ചു ഭഗവാനെ കാണാന്‍ വന്നിരുന്നു. അതൊരു ദീപാവലി നാളായിരുന്നു. തന്‍റെ വ്യക്തിപരമായ പാല തന്ത്ര, മന്ത്ര, ശാസ്ത്ര പൂജാകാര്യങ്ങളും അടങ്ങിയ ഒരു കെട്ടു കടലാസ്സുകള്‍ അദ്ദേഹം ഭഗവാന്‍റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു:
എനിക്കിപ്പോല്‍ ലഭിച്ച അപൂര്‍വ്വ ദര്‍ശനത്തോട് കൂടി ഞാന്‍ സതൃപ്തനാണ് ഇനി ഞാന്‍ കടലാസുകളെയെല്ലാം ആറ്റിലെറിയട്ടെ?
മഹര്‍ഷി: ശാസ്ത്രം വിധിച്ച നിത്യപൂജാകാര്യങ്ങള്‍ ചിത്ത ശുദ്ധിക്കുനല്ലതാണ് തനിക്കാവശ്യമില്ലാതെ വരുമ്പോഴും മറ്റുള്ളവരെ ചൂണ്ടിക്കാണിക്കുന്നതിനുവേണ്ടി അനുഷ്ടിക്കേണ്ടതാണ്.