ശ്രീ രമണമഹര്‍ഷി

ഡിസംബര്‍ 16 1938

ചോദ്യം: ഏറ്റവും വലിയ അവസ്ഥ എല്ലാവര്‍ക്കും ഒന്നാണോ?
രമണമഹര്‍ഷി: അതെ, ഏറ്റവും വലിയ അനുഭവവും ഒന്നാണ്.

ചോദ്യം: തത്വദര്‍ശികള്‍ മാറിമാറിയാണല്ലോ പറയുന്നത്.
മഹര്‍ഷി: പ്രവചനങ്ങളും മനോമയമാണ്. ഒന്നിനൊന്നു ഭേദപ്പെട്ടിരിക്കാമെന്നേയുള്ളൂ. അനുഭവത്തിനു വ്യത്യാസം വരുകയില്ല.

ചോദ്യം: ഈശ്വരന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നാണല്ലോ ഭഗവാന്‍ പറഞ്ഞത്. എന്നാല്‍ പിന്നെ നാമെന്തിനാണ്‌ ബുദ്ധിമുട്ടുന്നത്?
മഹര്‍ഷി: ബുദ്ധിമുട്ടെന്നാരു പറഞ്ഞു? ഈശ്വരകാരുണ്യത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ഈ ചോദ്യമുദിക്കുകയില്ല.

ചോദ്യം: അപ്പോള്‍ ഈ ഉപദേശങ്ങളുടെ ഉപയോഗവുമില്ലല്ലോ?
മഹര്‍ഷി: അന്വേഷിക്കുന്നവര്‍ക്ക് കൊടുക്കുന്നതാണ്.

ചോദ്യം: മനസ്സിനെ എങ്ങനെ അറിയാം?
മഹര്‍ഷി: അതിന്‍റെ വൃത്തിയില്‍കൂടിയേ അതിനെ അറിയാനാവൂ.