യാമിനിദേവി എഴുതി തിരുവനന്തപുരം ശ്രീ വിദ്യാധിരാജസഭ പ്രസിദ്ധീകരിച്ച ഒരു ചെറു പുസ്തകമാണ് ‘ശ്രീ വിദ്യാധിരാജ സ്വാമികള്‍ ലഘുജീവചരിത്രം’.
തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ അയ്യപ്പനായി ജനിച്ച്, കുഞ്ഞന്‍ പിള്ള എന്നറിയപ്പെട്ട്, ബാലാസുബ്രഹ്മണ്യ മന്ത്രോപാസാകനായ ഷണ്മുഖദാസനായി, പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ പള്ളിക്കൂടത്തില്‍ ചട്ടമ്പി (ക്ലാസ് ലീഡര്‍) ആയി, ആധാരമെഴുത്തുകാരനായും വക്കീല്‍ ഗുമസ്തനായും ഹജൂര്‍ കച്ചേരിയിലെ അക്കൌണ്ടന്റായും ജോലി ചെയ്ത്, തൈക്കാട്ട് അയ്യാസ്വാമിയില്‍ നിന്നും യോഗമുറകള്‍ അഭ്യസിച്ച്, സ്വാമിനാഥദേശികനില്‍നിന്നും തമിഴ് വേദാന്തം പഠിച്ച്, സുബ്ബയ്യജടാപാഠികളില്‍ നിന്നും സംസ്കൃതത്തിലും തമിഴിലുമുള്ള അദ്ധ്യാത്മശാസ്ത്രഗ്രന്ഥങ്ങളെല്ലാം പഠിച്ച്, മരുത്വാമലയില്‍ വച്ച് ആത്മാനന്ദകുമാരവേലുവില്‍ നിന്ന് യോഗശാസ്ത്രത്തിലെ ഉപരിമുറകള്‍ അഭ്യസിച്ച്, കന്യാകുമാരി വടിവീശ്വരത്തുവച്ച് ഒരു അവധൂതനെ കണ്ടുമുട്ടി ആത്മജ്ഞാനോദയത്തിനുശേഷം തിരുവനന്തപുരത്തിന്റെ വടക്കോട്ട് യാത്രചെയ്തു.
ശ്രീ വിദ്യാധിരാജ സ്വാമികള്‍ ലഘുജീവചരിത്രം PDF ഡൌണ്‍ലോഡ് ചെയ്യൂ.