മഹാകവി മുതുകുളം ശ്രീധര്‍ എഴുതിയ ശ്രീവിദ്യാധിരാജചരിതാമൃതം എന്ന ഗ്രന്ഥത്തില്‍ ജനനവും ബാല്യവും, ആദ്ധ്യാത്മിക പാരമ്പര്യം, സത്സംഗവും സിദ്ധികളും, ശിഷ്യന്മാര്‍, ജീവകാരുണ്യം തുടങ്ങി പതിനെട്ട് അദ്ധ്യായങ്ങളിലായി ചട്ടമ്പിസ്വാമികളുടെ ജീവിതം അമൃത സമാനമായി അവതരിപ്പിക്കുന്നു.
ശുഭ്രവസ്ത്രം ധരിച്ച് സൗമ്യനായ ഒരു അവധൂതനായി സഞ്ചരിച്ചിരുന്ന ചട്ടമ്പിസ്വാമികള്‍, കുട്ടികളോടും കുടുംബിനികളോടും വാത്സല്യനിധിയായ ഒരു കാരണവരെപ്പോലെ സ്നേഹോപദേശം ചെയ്തും ഗൃഹസ്ഥശിഷ്യന്മാര്‍ക്ക് അദ്ധ്യാത്മവിദ്യയുടെ പാഠങ്ങളും സാധനകളും പറഞ്ഞുകൊടുത്തും ഗംഭീരമായ ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി ഹിന്ദുസമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ആരംഭം കുറിച്ചും കേരളക്കരയെ ധന്യമാക്കി.