ആയുര്‍വേദ പണ്ഡിതന്‍ ആറന്മുള എം. കെ. നാരായണപിള്ള രചിച്ച ശ്രീമദ് വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ 55-മത് വയസ്സുവരെയുള്ള ജീവിതചര്യകള്‍ വിവരിക്കുന്ന പ്രൌഢഗംഭീരമായ ഒരു സംസ്കൃത കാവ്യമാണ് ‘ബാലാഹ്വസ്വാമി ചരണാഭരണം’ . ഈ കാവ്യത്തെ കടവൂര്‍ ജി. വേലു നായര്‍ മലയാള പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്ത ‘ശ്രീ വിദ്യാധിരാജ ചരണാഭരണം’ പെരിനാട് വിദ്യാധിരാജ സേവാ സമിതി പ്രസിദ്ധീകരിച്ചു. സംസ്കൃതം അറിയാത്ത മലയാളികള്‍ക്ക് മൂലഗ്രന്ഥത്തിന്റെ ഏകദേശരൂപം  ലഭിക്കാന്‍ അക്ലിഷ്ടവും മൂലാനുസാരിയുമായ ഈ വിവര്‍ത്തനം സഹായിക്കും.

ശ്രീ വിദ്യാധിരാജ ചരണാഭരണം PDF ഡൌണ്‍ലോഡ് ചെയ്യൂ.