ശ്രീ ചട്ടമ്പിസ്വാമികളുടെ ചരിത്രം എഴുത്തച്ഛന്റെ കിളിപ്പാട്ടുപോലെ മധുരമായി ഹംസപ്പാട്ടായി പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ എഴുതിയതാണ് ശ്രീ വിദ്യാധിരാജ പുരാണം എന്ന ഈ കൃതി. നാലു ദശാബ്ദത്തിലേറെയായി വിദ്യാധിരാജ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശ്രീ വേലായുധന്‍ നായര്‍ ചട്ടമ്പിസ്വാമികളെപ്പറ്റിയുള്ള ഗവേഷണത്തില്‍ ദത്തശ്രദ്ധനായിരുന്നു.
ശ്രീ വിദ്യാധിരാജ പുരാണം PDF (ഹംസപ്പാട്ട്) ഡൌണ്‍ലോഡ് ചെയ്യൂ
നിര്‍ഭേദ ചിത്ത, മതിരൂഢനിശാതബുദ്ധിം,
നിസ്സീമ നിത്യനിരവദ്യ നിജപ്രഭാവം,
നിഷ്പിഷ്ട ജന്മനികരം, നിയതാത്മനിഷ്ഠം
വിദ്യാധിരാജമൃഷിവംശകലേശമീഡേ.
വിദ്യാധിരാജ ഗുരുദേവ! വിഭോ! നമസ്തേ
സത്യസ്വരൂപ! സകലേശ! നമോനമസ്തേ.
അദ്വൈതതത്ത്വ ശതപത്രമരന്ദകേളീ-
വൃത്തി പ്രതീത കളഹംസ! നമോനമസ്തേ.