അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ഒരു കൃതിയാണ് രാമായണ തത്വം. രാമായണ കഥകളുടെ അകത്തേയ്ക്കു നോക്കി അതിന്റെ സാരാംശം വെളിപ്പെടുത്തുന്ന ഈ ഗ്രന്ഥം സത്യാന്വേഷികള്‍ക്ക് വളരെ പ്രയോജനപ്പെടും.

പ്രകൃതി വര്‍ണ്ണനകളെകൊണ്ട് അപാരമായ വാല്മീകി രാമായണം ഒരാളെ രസിപ്പിക്കുമ്പോള്‍ തത്ത്വവിചാരം കൊണ്ടും ഭക്തിപ്രകടനം കൊണ്ടും അദ്ധ്യാത്മരാമായണം ജീവനെ ശുദ്ധീകരിക്കുന്നു. വാല്മീകിരാമായണം ആദര്‍ശവാനായ ഒരുത്തമ മനുഷ്യനായി രാമനെ ചിത്രീകരിക്കുമ്പോള്‍ അദ്ധ്യാത്മരാമായണം ശ്രീരാമനെ സാക്ഷാല്‍ ഈശ്വരനായി കാണിച്ചുതരുന്നു. ബന്ധുവായും സ്നേഹിതനായും ഭ്രുത്യനായും ശത്രുവായും ഒക്കെ ഒരു ജീവന് ഈശ്വരനോടടുക്കാന്‍ കഴിയുമെന്ന് രാമായണം പഠിപ്പിക്കുന്നു. ധര്‍മ്മം തെറ്റാതെ ജീവിക്കുന്ന ഒരാള്‍ക്ക്‌ പ്രസ്തുത ധര്‍മ്മനിഷ്ഠ ഒന്നുകൊണ്ടുതന്നെ ജന്മസാഫല്യത്തെ പ്രാപിക്കാമെന്നും രാമായണം കാണിച്ചുതരുന്നു. ചിത്തശുദ്ധി വന്നു ഭക്തിജ്ഞാനവൈരാഗ്യങ്ങളുണ്ടായാല്‍ വെറും പ്രാകൃതനായ മനുഷ്യനും പക്ഷിമൃഗാദികള്‍ക്കുകൂടിയും ഈശ്വരത്വം പ്രാപിക്കമെന്നും രാമായണം വ്യക്തമാക്കുന്നു.

രാമായണ തത്വം PDF ഡൌണ്‍ലോഡ് ചെയ്യൂ.