ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം
ശ്ലോകം 1
ധൃതരാഷ്ട്ര ഉവാച:
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വ്വത സഞ്ജയ?
ധൃതരാഷ്ട്രര്‍ സഞ്ജയനോട് ചോദിച്ചു:
പുണ്യഭൂമിയെന്ന് വിളിക്കുന്ന കുരുക്ഷേത്രത്തില്‍ യുദ്ധത്തിന് അണിനിരന്നിരിക്കുന്ന എന്റെ പുത്രന്മാരും പാണ്ഡവരും ഇത്രയും നേരമായി എന്ത് ചെയ്യുകയാണ്? സഞ്ജയാ, വേഗത്തില്‍ അതേപ്പറ്റി എന്നോട് പറയുക.