പിണ്ഡനന്ദി – ശ്രീനാരായണഗുരു (29)

ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ- മെപ്പേരുമമ്പൊടു വളര്‍‍ത്ത കൃപാലുവല്ലീ കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി- ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ! മണ്ണും ജലം കനലുമംബരമോടു കാറ്റു- മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍...

സ്വാനുഭവഗീതി (വിഭുദര്‍ശനം ) – ശ്രീ നാരായണഗുരു (28)

ഈ സ്വാനുഭവഗീതി ഒരു ശതകമായിട്ടാണ് ഗുരുദേവന്‍ രചിച്ചത്. ഇത് വിദ്യാവിലാസിനി മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്നു അനുഭൂതിദശകം മംഗളമെന്മേലരുളും തങ്ങളിലൊന്നിച്ചിടുന്ന സര്‍വജ്ഞ‍ന്‍ സംഗമമൊന്നിലുമില്ലാ- തംഗജരിപുവില്‍ തെളിഞ്ഞു കണ്‍കാണും. 1 കാണും കണ്ണിലടങ്ങി-...

കോലതീരേശസ്തവം – ശ്രീനാരായണഗുരു (27)

കാലാശ്രയമെന്നായണയുന്നോര്‍ക്കനുകുല‍ന്‍ ഫാലാക്ഷനധര്‍മിഷ്ഠരിലേറ്റം പ്രതികുല‍ന്‍ പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂര്‍ കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍ ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ- രാലോകനമാത്രേണ ഭരിക്കുന്നനുവേലം ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ...

ശിവസ്തവം (പ്രപഞ്ചസൃഷ്ടി) – ശ്രീ നാരായണഗുരു (26)

ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങിമറി- ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ! അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴുമീ- പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവ‍ാം നകയിലിതൊക്കെയും ചുഴലവും തെളിയുന്ന...

ഇന്ദ്രിയ വൈരാഗ്യം – ശ്രീ നാരായണഗുരു (25)

നാദം കടന്നു നടുവേ വിലസുന്ന നിന്മെയ് ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ് ബോധംകളഞ്ഞു പുറമേ ചുഴലും ചെവിക്കൊ- രാതങ്കമില്ല,ടിയനുണ്ടിതു തീര്‍ക്ക ശംഭോ! കാണുന്ന കണ്ണിനൊരുദണ്ഡവുമില്ല കണ്ടെന്‍- പ്രാണന്‍വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ല‍ാം കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നി‍ന്‍-...

കുണ്ഡലിനിപ്പാട്ട് – ശ്രീനാരായണഗുരു (24)

ആടുപാമ്പേ! പുനം തേടു പാമ്പേ,യരു- ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! തിങ്കളും കൊന്നയും ചൂടുമീശന്‍പദ- പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ! വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ! ആയിരം കോടിയനന്തന്‍ നീ ആനന- മായിരവും തുറന്നാടു പാമ്പേ! ഓമെന്നു തൊട്ടൊരു കോടി...
Page 210 of 218
1 208 209 210 211 212 218