Home »  » ഗ്രന്ഥങ്ങള്‍ » ഉപനിഷത്‌ (Page 3)

പ്രജാപതിയുടെ ലോകസൃഷ്ടി (13)

ഈ ജഗത്ത് വളരെ വിചിത്രമായിരിക്കുന്നു! ഇതിന്റെ സ്രഷ്ടാവ് ആരാണ്? ഞാനല്ലാതെ മറ്റാരെയും ഞാന്‍ കാണുന്നില്ല ഞാനാകട്ടെ ഈ ജഗത്തിന്റെ സ്രഷ്ടാവല്ല. ഇത് എന്റെ സൃഷ്ടിയല്ലതന്നെ. ഇതിന് ഏതെങ്കിലും ഒരു കര്‍ത്താവ് തീര്‍ച്ചയായിട്ടും ഉണ്ടായിരിക്കണം. അതാരാണ്?"ഇങ്ങനെ ഏറെനേരം ചിന്തിച്ച പുരുഷന്‍ സ്വഹൃദയത്തില്‍…

കലിദോഷനിവാരണം (12)

ദ്വാപരയുഗത്തിന്റെ അന്തിമഘട്ടമെത്തി. ഇനി വരാന്‍ പോകുന്നത് കലിയുഗമാണെന്ന് ഏവര്‍ക്കും അറിയാം. കലികാലത്തുണ്ടാകുന്ന കാലുഷ്യങ്ങളെപ്പറ്റിയോര്‍ത്ത് ദേവന്മാരും മഹര്‍ഷിമാരുമൊക്കെ വ്യാകുലചിത്തരായി. സത്യധര്‍മ്മാദികള്‍ നശിക്കുകയും കാമക്രോധാദികള്‍ ശക്തിപ്രാപിക്കുകയും ചെയ്താല്‍ സാമാന്യജീവിതം അസ്വസ്ഥപൂര്‍ണ്ണമായിരിക്കുമല്ലോ എന്നവര്‍ വ്യാസനിച്ചു. ഇനി എന്താണൊരു വഴിയെന്ന് മഹര്‍ഷിമാര്‍ പലരും ചിന്തിച്ചു തുടങ്ങി.…

വ്യാസന്റെ പുത്ര ദുഃഖം (11)

ഒരിക്കല്‍ ദേവര്‍ഷിമാര്‍ എല്ലാവരും ഒരിടത്ത് ഒത്തുചേര്‍ന്നു. അവര്‍ പരസ്പരം ബഹുമാനിക്കുകയും വിവിധശാസ്ത്രവിഷയങ്ങളില്‍ അറിവ് കൈമാറുകയും ചെയ്തു. ഒട്ടേറെ രഹസ്യവിദ്യകളെക്കുറിച്ച് അവര്‍ സംസാരിക്കുകയുണ്ടായി. അതു കേള്‍ക്കാന്‍ ദേവന്മാര്‍ പോലും ആകാശത്ത് നിറഞ്ഞുനിന്നു. മഹര്‍ഷിമാര്‍ എല്ലാവരും ചേര്‍ന്ന് ഒരു ദിവസം ബ്രഹ്മാവിനെ ഉദ്ദേശിച്ച് വിശിഷ്ടങ്ങളായ…

നിസ്സംഗനായ ശുകദേവന്‍ (10)

പ്രപഞ്ചജീവിതം വ്യര്‍ത്ഥമാണെന്നറിഞ്ഞ് ജനിച്ച ശുകദേവന്‍ പിറന്നപ്പോള്‍ തന്നെ സത്യവും തത്ത്വജ്ഞാനവും നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് വളരെ ഭിന്നനായി അദ്ദേഹം പരാശ്രയം കൂടാതെ വളരെക്കാലം പരിചിന്തനം ചെയ്തുനടന്നു. തന്റെ വിവേകബുദ്ധികൊണ്ട് ആത്മസ്വരൂപം എന്താണെന്ന് ദൃഢമായ ഒരു ധാരണലഭിച്ചു. അദ്ദേഹം വിചാരം ചെയ്തത്…

ബ്രഹ്മജ്ഞസംവാദം (9)

ഗാര്‍ഗ്ഗി പറഞ്ഞു : "അല്ലയോ, ശ്രേഷ്ഠനായ യാജ്ഞവല്ക്യ! ഞാന്‍ വീണ്ടും താങ്കളോട് സംവാദത്തിന് വരികയാണ്. ഇതില്‍ ഒരുപക്ഷേ താങ്കളുടെ വിജയം നിശ്ചയിക്കപ്പെടും. രണ്ടേ രണ്ടു ചോദ്യശരങ്ങള്‍ മാത്രമാണ് ഞാന്‍ താങ്കള്‍ക്കെതിരെ പ്രയോഗിക്കുന്നത്. ശൗര്യത്തിനു വിശ്രുതനായ കാശി രാജാവോ ശൂരവംശജനായ വിദേഹരാജാവോ…

ആരാണ് ശ്രേഷ്ഠന്‍? (8)

പ്രാണന്‍ മാത്രം അതുവരെയും പുറത്തുപോകാതിരിക്കുകയായിരുന്നു. അവസാനമായി ശരീരത്തില്‍ നിന്ന് പുറത്തു പോകാന്‍ പ്രാണന്‍ തയ്യാറെടുത്തു. കുറ്റിയില്‍ ബന്ധിക്കപ്പട്ട ലക്ഷണമൊത്തതും ശക്തനുമായ ഒരു വന്‍ കുതിര രക്ഷപ്പെടുന്നതിനുവേണ്ടി എപ്രകാരമാണോ കെട്ടുകുറ്റിയെ പഴുതെടുക്കുന്നത് അതേ അനുഭവം ഇന്ദ്രിയങ്ങള്‍ക്കുണ്ടായി. ഇന്ദ്രിയങ്ങളെല്ലാം അതിശക്തമായി പ്രാണനോടൊപ്പം വലിക്കപ്പെട്ടു. ഇന്ദ്രിയങ്ങളുടെ…

ദമം, ദാനം, ദയ (7)

ദേവന്മാര്‍ സുഖലോലുപരാണ്. അവര്‍ക്ക് പല ഗുണങ്ങളുമുണ്ട്. പക്ഷേ ഇന്ദ്രിയങ്ങള്‍ക്ക് അടക്കമില്ല. സ്വര്‍ഗ്ഗസുഖാനുഭൂതിയില്‍ ആമഗ്നരാണ് അവര്‍. ഇന്ദ്രിയനിഗ്രഹമില്ലാത്തവര്‍ക്ക് ആത്മജ്ഞാനം അസാദ്ധ്യമാണ്. ആഗ്രഹിക്കുവര്‍ ആദ്യം 'ദമം' ശീലിക്കണമെന്ന് ഉപദേശിക്കുന്നത്. 'ദമം' എന്നുപറഞ്ഞാല്‍ ഭൗതികവിഷയങ്ങളില്‍ ആസക്തമായിട്ടിരിക്കുന്ന ജ്ഞാനേന്ദ്രിയങ്ങളേയും വിഷയങ്ങളില്‍നിന്നും വൃത്തികളില്‍ നിന്നും പിന്‍വലിച്ച് അന്തര്‍മുഖമാക്കുകയാണ്. ഇന്ദ്രിയനിഗ്രഹമില്ലാത്ത…

ബ്രഹ്മവാദിനിയായ മൈത്രേയി (6)

എപ്പോള്‍ ആര് ഇതിനെ ദ്വൈതമെന്നപോലെ വിചാരിക്കുന്നുവോ അപ്പോള്‍ തന്നില്‍ നിന്ന് അന്യമായവകളെ കാണാനും കേള്‍ക്കാനും ദര്‍ശിക്കാനും തുടങ്ങുന്നു. അജ്ഞാനമാകുന്ന അവിദ്യകൊണ്ടാണ് ഈ വിധം സംഭവിക്കുന്നത്. ഒരുവന്‍ തന്നില്‍നിന്ന് അന്യമായി മറ്റൊന്നിനെ അറിയുന്നതും, കേള്‍ക്കുന്നതും, മണക്കുന്നതും, രുചിക്കുന്നതും, സംസാരിക്കുന്നതും, കാണുന്നതുമെല്ലാം സ്വന്തം ആത്മാവു…

ഉപകോസലന്റെ ജ്ഞാനസമ്പാദനം (5)

ധാരാളം ബ്രഹ്മചാരിമാരെക്കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലന്‍ നിത്യാനുഷ്ഠാനത്തിലൂടെയും ഗുരുശ്രുഷകളിലൂടെയും ബ്രഹ്മചാരിമാര്‍ക്കിടയില്‍ ശ്രദ്ധേയനായി. എല്ലാക്കാര്യങ്ങളും അവന്‍ വൃത്തിയിലും ഭംഗിയിലും ചിട്ടയോടെയും കൃത്യമായി ചെയ്തുപോന്നു. ഗുരു യഥാകാലം അവരുടെ യോഗ്യതക്കനുസരിച്ചാണ് ബ്രഹ്മജ്ഞാനം ഉപദേശിച്ച് നല്കിയിരുന്നത്. ഒരിക്കല്‍ ഗുനാഥന്‍ തനിക്കും ബ്രഹ്മജ്ഞാനം ഉപദേശിച്ചുതരുമെന്ന പ്രതീക്ഷയോടെ…

സത്യകാമന്റെ സത്യനിഷ്ഠ (4)

ആശ്രമത്തിനരികിലെത്തിയപ്പോള്‍ കൂട്ടംകൂട്ടമായി അഴകേറിയ പശുക്കള്‍ ആശ്രമത്തിലേയ്ക്കു പോകുന്നത് സത്യകാമന്‍ കണ്ടു. പ്രകൃതിരമണീയമായ ചുറ്റുപാടുകള്‍. മനോഹരമായ നദി. പൂത്തുലഞ്ഞു നില്‍ക്കുന്ന വൃക്ഷലാതാദികള്‍. പച്ചപ്പുല്‍മേടുകള്‍, ഭീതിയില്ലാതെ നടക്കുന്ന മാന്‍കിടാവുകള്‍, മുയലുകള്‍, പീലിവിടര്‍ത്തി നിന്നാടുന്ന വര്‍ണ്ണമയിലുകള്‍, കിളികളുടെ സംഗീതം, ചെറിയ ചെറിയ പര്‍ണ്ണശാലകള്‍, തപസ്സിനും സ്വാധ്യായത്തിനും…

Page 3 of 512345