ശ്രേയസ് എന്ന പേരില്‍ ഈ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യം ബ്ലോഗ്ഗര്‍ .കോം-ലും പിന്നീട് സ്വന്തമായി ഹോസ്റ്റിംഗ് സ്പെയിസിലുമായി ഈ സംരംഭം മുന്നോട്ടു പോകുന്നു. ഇതിനിടയില്‍ വളരെ കുറച്ചു പോസ്റ്റുകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. എങ്കിലും, എല്ലാവരുടെയും സഹകരണം ലഭിച്ചു. അതിനു എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി പറയുന്നു.

ഇപ്പോള്‍ സ്വന്തമായി എഴുതുന്നത്‌ വളരെ കുറച്ചു മാത്രമേയുള്ളൂ. അതിലുപരി, ആര്‍ഷഭാരത സംസ്കാരത്തെക്കുറിച്ചും സനാതനധര്‍മ്മ മാര്‍ഗ്ഗത്തെക്കുറിച്ചും വളരെ പ്രഗത്ഭരായ നമ്മുടെ ആചാര്യന്മാരും സ്വാമിമാരും വ്യക്തമാക്കിയ കാര്യങ്ങള്‍ മലയാളത്തില്‍ എല്ലാവരിലും എത്തിക്കാനുള്ള ശ്രമം തുടരുന്നു.

ഇപ്പോള്‍ത്തന്നെ, മലയാളത്തിലുള്ള കുറെയേറെ ആത്മീയ പി ഡി എഫ്‌ ഇ-ബുക്കുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനായി ലഭ്യമാക്കിയിട്ടുണ്ട്.

അതുപോലെ, സ്വാമി ഉദിത്‌ ചൈതന്യയുടെ ഭാഗവത സപ്താഹം ഓഡിയോ MP3 രൂപത്തില്‍ ഡൗണ്‍ലോഡ്‌ ചെയ്യാനും വെബ്സൈറ്റില്‍ നിന്ന് തന്നെ കേള്‍ക്കാനുമുള്ള സൗകര്യവും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെയേറെ സന്ദര്‍ശകര്‍ക്ക് അത് പ്രയോജനപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനിയും ആ ശ്രമം തുടര‍ാം.

പരമ്പരാഗത രീതിയിലുള്ള അധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം MP3 കുറേശ്ശെ പ്രസിദ്ധീകരിക്കുന്നുണ്ട്. പാരായണം വെബ്സൈറ്റില്‍ കേള്‍ക്കുന്നതോടൊപ്പം തന്നെ വെബ്സൈറ്റില്‍ നിന്നും അത് വായിച്ചു മനസ്സിലാക്കുവാനും ഉപകരിക്കുമെന്ന് കരുതുന്നു.

ഭാഗവതം നിത്യപാരായണംസ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം എന്നിവ ഇവിടെ സീരിയലൈസ് ചെയ്തു തുടങ്ങിയിട്ടുണ്ട്. നമുക്കെല്ലാവര്‍ക്കും ദിവസേന കുറേശ്ശെ വായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

വരുന്ന വര്‍ഷത്തില്‍ കൂടുതല്‍ ആത്മീയ പ്രഭാഷണങ്ങളുടെ ഓഡിയോ (MP3) ലഭ്യമാക്കാന്‍ ശ്രമിക്കുന്നതാണ്. ശ്രീ  ജി ബാലകൃഷ്ണന്‍ നായര്‍ , ശ്രീ നൊച്ചൂര്‍ വെങ്കിട്ടരാമന്‍, സ്വാമി ഉദിത്‌ ചൈതന്യ, സ്വാമി സന്ദീപ്‌ ചൈതന്യ തുടങ്ങിയവരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, അതുമായി ബന്ധപ്പെട്ട ഇ-ബുക്കുകളും, ആലാപനവും എല്ല‍ാം ലഭ്യമായ ഇന്റര്‍നെറ്റ്‌ ബാന്‍ഡ്‍വിഡ്ത് ഉപയോഗിച്ച് വെബ്സൈറ്റില്‍ ലഭ്യമാക്ക‍ാം.  അതുപോലെ ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീ നാരായണഗുരുവിന്റെയും ഗ്രന്ഥങ്ങളും അവയുടെ ആദ്ധ്യാത്മികമായ വ്യാഖ്യാനവും ലഭ്യമാക്കാന്‍ ശ്രമിക്ക‍ാം. സിദ്ധവൈദ്യത്തെയും സിദ്ധയോഗ മാര്‍ഗ്ഗത്തെയും കുറിച്ച് മലയാളത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആഗ്രഹിക്കുന്നു.

ശ്രേയസ്സിന്റെ ഇംഗ്ലീഷ് പതിപ്പും അടുത്ത വര്‍ഷത്തില്‍ ചെയ്യണം എന്ന് കരുതുന്നു. ഇ-ബുക്കുകള്‍ , ഓഡിയോ എന്നിവയ്ക്ക് വേണ്ടി ഇംഗ്ലീഷ് ഭാഷയെ ആശ്രയിച്ചു വരുന്നവര്‍ക്കും ഒരു സഹായമാകട്ടെ എന്നുകരുത‍ാം.

ശ്രേയസ് വെബ്സൈറ്റ് വായിക്കുന്ന എല്ലാ മുമുക്ഷുക്കള്‍ക്കും ഓഡിയോ ലഭ്യമാക്കിയ ആചാര്യന്മാര്‍ക്കും ഇ-ബുക്കുകള്‍ ലഭ്യമാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

എല്ലാവര്‍ക്കും ശ്രേയസ്കരമായ ഒരു ജീവിതം ആശംസിക്കുന്നു. നന്ദി.