സ്വാമി വിവേകാനന്ദന്‍


സ്വാമി വിവേകാനന്ദന്റെ ജീവചരിത്രവും പ്രസംഗങ്ങളും പ്രഭാഷണങ്ങളും ലേഖനങ്ങളും ഇവിടെ ഉള്‍ക്കൊള്ളുന്നു.

കേരളീയരുടെ മനസ്സില്‍ വിവേകാനന്ദസ്വാമികള്‍ അനശ്വര പ്രതിഷ്ഠ നേടിയത് ‘ഭ്രാന്താലയം’ എന്ന പേരിനാല്‍ അദ്ദേഹം അന്നത്തെ കേരളത്തെ പരാമര്‍ശിച്ചുവെന്നതുകൊണ്ടാണ്. “ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും” എന്ന് ചെന്നൈയിലെ ട്രിപ്ലിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ വെച്ചുചെയ്ത ‘ഭാരതത്തിന്റെ ഭാവി’ എന്ന പ്രസംഗത്തില്‍ സ്വാമിജി പറഞ്ഞു. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അന്നത്തെ കേരളത്തിലെ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് സ്വാമിജി ഇങ്ങനെ പറഞ്ഞത്.

വാസ്തവത്തില്‍ അന്നത്തെ മലബാറിലൂടെയല്ല, കൊച്ചിയിലൂടെയും തിരുവിതാംകൂറിലൂടെയുമാണ് സ്വാമിജി യാത്ര ചെയ്തത്. ആ നിലയ്ക്ക് ‘മലബാര്‍’ എന്ന സൂചനയ്ക്ക് കേരളം എന്നും, മലബാറുകാരെല്ലാം ഭ്രാന്തന്മാരാണെന്നുമുള്ള പരാമര്‍ശത്തിന് കേരളം ഭ്രാന്താലയമാണെന്നും പില്‍ക്കാലത്ത് അര്‍ഥയോജന ചെയ്ത് പറയപ്പെടുകയാണുണ്ടായത്.

“മലബാറില്‍ സ്ത്രീകളാണ് എല്ലാ സംഗതിയിലും മുമ്പില്‍. അനിതരസാധാരണമായ വൃത്തിയും വെടിപ്പും എല്ലായിടത്തും ദൃശ്യമാണ്. വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ പ്രചോദനം എങ്ങുമുണ്ട്. ഞാന്‍ ആ പ്രദേശത്തായിരുന്നപ്പോള്‍ നല്ല സംസ്‌കൃതം സംസാരിക്കുന്ന അനേകം സ്ത്രീകളെ കാണുകയുണ്ടായി. ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ പത്തുലക്ഷത്തില്‍ ഒരു സ്ത്രീക്ക് സംസ്‌കൃതം സംസാരിക്കാന്‍ കഴിവുണ്ടാവുകയില്ല.” എന്നും വിവേകാനന്ദ സ്വാമികള്‍ പറഞ്ഞിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. [കൂടുതല്‍ വായിക്കാന്‍ ]

  1. ശ്രീമദ് വിവേകാനന്ദ സ്വാമികള്‍ ജീവചരിത്രം PDF
  2. വിവേകാനന്ദ സാഹിത്യസംഗ്രഹം PDF
  3. സ്വാമി വിവേകാനന്ദന്‍ – ജീവിതവും ഉപദേശങ്ങളും PDF
  4. വിവേകാനന്ദസ്വാമികള്‍ കേരളത്തില്‍
  5. നിര്‍മ്മലാനന്ദസ്വാമികളും കേരളവും
  6. വിശ്വസാഹോദര്യദിനം – ചരിത്രവും യാഥാര്‍ത്ഥ്യവും
  7. ലോകത്തോടുള്ള സക്തി പരിത്യജിച്ച് സ്വതന്ത്രരാകുക

വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തില്‍ നിന്ന്