യോഗവാസിഷ്ഠം

 • അനാസക്തനായ ജ്ഞാനി (584)

  പവിത്രതയുടെ ശത്രുക്കളായ ലോഭം, മോഹവിഭ്രമം തുടങ്ങിയ കാര്യങ്ങള്‍ ജ്ഞാനികളില്‍ വളരെ ക്ഷീണിതമായിരിക്കും. അവരില്‍ അനാസക്തിയാണ് പ്രബലമായി കാണപ്പെടുക. അവര്‍ പരംപൊരുളില്‍ അഭിരമിക്കുന്നവരാണല്ലോ. അവര്‍ ക്രോധത്തിനോ അമിതാഹ്ളാദത്തിനോ വശംവദരാകുന്നില്ല.…

  Read More »
 • സത്സംഗം തേടുക (583)

  സ്വപ്രവര്‍ത്തികളിലും ശാസ്ത്രജ്ഞാനത്തിലും പരിജ്ഞാനികളായ ആളുകള്‍ അവിടെയും ഇവിടെയും ഉണ്ട്. അവരുമായുള്ള സത്സംഗമാണ് നാം തേടേണ്ടത്. ശാസ്ത്രത്തെപ്പറ്റി ഏറെ വാചോടാപം ചെയ്യുന്നവരുണ്ട്. എന്നാല്‍ നാം കണ്ടുപിടിക്കേണ്ടത് മറ്റുള്ളവര്‍ക്ക് ആനന്ദത്തെ…

  Read More »
 • ലോകമെന്ന ഭ്രമക്കാഴ്ച (582)

  ലോകമെന്ന ഭ്രമക്കാഴ്ച വെറും പ്രകടനമാണ്. എന്നാല്‍ പരമബോധം ദൃഷ്ടമായ ഒന്നല്ല. അതുകൊണ്ട് ഭ്രമക്കാഴ്ച്ചയെ സത്യമായി, ആത്മാവിന്റെ സങ്കല്‍പ്പമായി കരുതാന്‍ ഇടയാകുന്നു. അനന്തബോധത്തിന്റെ സത്യാവസ്ഥ ‘മനസ്സിലാക്കാവുന്ന’ ഒരു തലത്തിലല്ല…

  Read More »
 • ബോധഘനമായ ചിദാകാശം (581)

  സ്വപ്നത്തിലെ നാനാത്വം സ്വപ്നം കാണുന്നവനില്‍ ഇല്ല. അതുപോലെ ബോധത്തില്‍ സൃഷ്ടിയെന്ന ധാരണയുണ്ടായാലും ബോധത്തിനെ അത് ബാധിക്കുന്നതേയില്ല. ബോധം മാത്രമേയുള്ളൂ. സൃഷ്ടി ഇല്ലാത്തതാണ്, മിഥ്യയാണ്. സ്വപ്നത്തിലെ മാമല മലയല്ല,…

  Read More »
 • ധാരണകള്‍ ഘനീഭവിച്ച് മൂര്‍ത്തമാകുന്നു (580)

  ലോലലോലനായ സൂക്ഷ്മശരീരിയായ വസിഷ്ഠന്‍ എന്നൊരാളെപ്പറ്റി നിങ്ങള്‍ക്കെല്ലാമുള്ള ധാരണകള്‍ ഘനീഭവിച്ച് ഞാന്‍ നിങ്ങളുടെ മുന്നിലിപ്പോള്‍ മൂര്‍ത്തമായിരിക്കുന്നു. എന്നാല്‍ ഇതെല്ലാം പൂര്‍ണ്ണനിശ്ശൂന്യത മാത്രമാണ്. ഈ ധാരണകള്‍ എല്ലാം സൃഷ്ടാവിന്റെ മനസ്സില്‍…

  Read More »
 • സൃഷ്ടികര്‍ത്താവ് ഉണ്ടാകുന്നത് (579)

  അനന്തബോധത്തില്‍ ജീവന്‍ എന്നൊരു ധാരണ ഉദിച്ചുയരുന്നു. അതിന്റെ മാന്ദ്യം വര്‍ദ്ധിച്ച് കൂടുതല്‍ സാന്ദ്രതയാര്‍ന്ന് അഹംകാരമാവുന്നു, അല്ലെങ്കില്‍ മനസ്സാകുന്നു. അതാണ്‌ പിന്നീട് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവായി അറിയപ്പെടുന്നത്.

  Read More »
 • മനോസുതാര്യതയും അഭീഷ്ടസിദ്ധിയും (578)

  വിഭജനാത്മകമായ ദൃഷ്ടി ഉള്ളില്‍ വേരൂന്നിയവര്‍ക്ക് അവരവരുടെ ഇഛകളെ സാക്ഷാത്ക്കരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ആ മുനിയെപ്പോലെ ഭേദചിന്തയില്ലാത്തവര്‍ക്ക് അഭീഷ്ടസിദ്ധി ക്ഷിപ്രസാദ്ധ്യമത്രേ. മനോസുതാര്യതയുള്ള സിദ്ധപുരുഷന്മാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിപുണതയുള്ളതാക്കാന്‍…

  Read More »
 • എനിക്ക് ആരാണഭയം? (577)

  സുഖം ആസ്വാദ്യകരവും ഐശ്വര്യം നല്ലതുമാണെന്നു പറയാമെങ്കിലും ജീവിതം ക്ഷണഭംഗുരമാകയാല്‍ അതിലൊന്നും യാതോരര്‍ത്ഥവുമില്ല. സുഖസമ്പത്തുക്കള്‍ ബാഹ്യദൃഷ്ടിയില്‍ സന്തോഷപ്രദമാണ്, എന്നാല്‍ അവയുടെ അവസാനം അസന്തുഷ്ടിയും ദുഖവുമാണ്.

  Read More »
 • ഭാവന അവസാനിക്കുമ്പോള്‍ (576)

  ഒരുവനിലെ ഭാവന അല്ലെങ്കില്‍ സങ്കല്‍പ്പധാരണകള്‍ അവസാനിക്കുന്ന മാത്രയില്‍ അവന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയതെന്തോ അതെല്ലാം അവസാനിക്കുന്നു. എന്നിലെ ഭാവന അവസാനിച്ചപ്പോള്‍ തദ്ഭവമായ പര്‍ണ്ണശാലയും ഇല്ലാതായി.

  Read More »
 • അണുവിനുള്ളിലെ ബ്രഹ്മാണ്ഡങ്ങള്‍ (575)

  മനുഷ്യന്‍ സ്വപ്നത്തില്‍ അസംഖ്യം വസ്തുക്കളെ കാണുന്നു. അതുപോലെ ഞാന്‍ ഓരോരോ അണുവിനുള്ളിലും ബ്രഹ്മാണ്ഡങ്ങളെ കണ്ടു; അവകളില്‍ നിറഞ്ഞിരിക്കുന്ന അണുക്കളേയും വ്യക്തമായിക്കണ്ടു. ഞാന്‍ തന്നെയാണീ കാണപ്പെട്ട വിശ്വങ്ങളായിത്തീര്‍ന്നത്. അതിന്റെയെല്ലാം…

  Read More »
 • ബോധത്തില്‍ വിഷയവിഷയീ ഭേദമില്ല (574)

  വാസ്തവത്തില്‍ ബോധത്തില്‍ (ബ്രഹ്മത്തില്‍) വിഷയ-വിഷയീ ഭേദമില്ല. ഭൂമിയായും ജലമായും അഗ്നിയായും ഞാന്‍ അനുഭവങ്ങളെ സ്വാംശീകരിച്ചതെല്ലാം ബ്രഹ്മഭാവത്തിലായിരുന്നു. വെറും ജഡമായിരുന്നുവെങ്കില്‍ ഭൂമിയും മറ്റും ഞാനെങ്ങനെ അനുഭവിച്ചറിഞ്ഞു? ഉറങ്ങുമ്പോള്‍ ചേതനയുള്ള…

  Read More »
 • നിശ്ശൂന്യമായ ശുദ്ധബോധം (573)

  നൂറുകണക്കിന് ലോകങ്ങള്‍ ഉണ്ടായി മറയുന്നതിനു ഞാന്‍ സാക്ഷിയായി. ഈ ലോകത്തിനു രൂപമുണ്ടായിക്കൊള്ളട്ടെ ഇല്ലാതെയിരുന്നുകൊള്ളട്ടെ, അത് ശുദ്ധമായ ബോധമാണ്. നിശ്ശൂന്യമാണ്. രാമാ നീയും ഒന്നുമല്ല; എന്നാല്‍ നീ അസ്തിത്വരഹിതനല്ല.…

  Read More »
 • ഞാനാണിതെല്ലാം (572)

  സത്യത്തില്‍ ഞാന്‍ പരിശുദ്ധമായ അനന്തബോധമാണ്. അതില്‍ ധാരണകള്‍ ഉണ്ടാവുമ്പോള്‍ അവയെ സങ്കല്‍പ്പo, ചിന്ത, ഭാവന, എന്നൊക്കെ നാം പറയുന്നു. ആ ധാരണ മനസ്സാണ്, ഭൂമിയാണ്‌, ലോകമാണ്, ബ്രഹ്മാവാണ്.…

  Read More »
 • സങ്കല്‍പ്പധാരണ (571)

  എന്നെപ്രതി നിങ്ങള്‍ക്കുണ്ടാവുന്ന സങ്കല്‍പ്പധാരണയുടെ ഫലമായാണ് ഞാന്‍ ഈ വാക്കുകളെ ശബ്ദമായി സൃഷ്ടിക്കുന്നത്. നിങ്ങള്‍ അത് കേള്‍ക്കുന്നത് സ്വപ്നത്തില്‍ കേള്‍ക്കുന്ന ശബ്ദം പോലെയാണ്. ഒരു ശിശുവിന്റെ ആദ്യശബ്ദം ‘ഓം’…

  Read More »
 • സൃഷ്ടിയെ അനുഭവിക്കുന്നത് (570)

  ഒരുവന്‍ ഉറങ്ങാനായി കണ്ണടയ്ക്കുമ്പോള്‍ അവന്‍ പ്രവേശിക്കുന്ന അന്തര്‍ലോകം അവന്റെ തന്നെ ഉള്‍ക്കാഴ്ചയാണ്. അതുപോലെ അവന്‍ ഉണരുമ്പോള്‍ ആ കാഴ്ച ജാഗ്രദ് ലോകത്തിലേയ്ക്ക് ഉന്മുഖമാവുന്നു. സൃഷ്ടിയെ ഒരുവന്‍ അനുഭവിക്കുന്നത്…

  Read More »
 • സൃഷ്ടിലീലകള്‍ (569)

  നീയും ഞാനുമെല്ലാം അനവധി തവണ ആവര്‍ത്തിച്ചു ജനിച്ചിരിക്കുന്നു. എന്നാല്‍ അനന്തമായ പരമസത്യത്തിന്റെ ദൃഷ്ടിയില്‍ നീയോ ഞാനോ ഈ ലോകമോ ഒന്നും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. ഇതെല്ലാം ജലോപരിയുള്ള അലകള്‍…

  Read More »
 • ജഗന്മായ (568)

  പ്രകൃതി ഭഗവാനെ തൊടുന്നമാത്രയില്‍ അതതിന്റെ പ്രകൃതിഗുണം – ചടുല പ്രകൃതി- ഉപേക്ഷിക്കുന്നു. നദി സമുദ്രത്തിലെന്നപോലെ അവള്‍ ഭഗവാനില്‍ വിലയിക്കുന്നു. ഒരുവന്റെ നിഴല്‍ അവസാനിക്കുമ്പോള്‍ ആ നിഴല്‍ അവനിലേയ്ക്ക്…

  Read More »
 • സൃഷ്ടിയും ബോധവും (567)

  സൃഷ്ടികളും ജീവജാലങ്ങളും അവയെപ്പറ്റി അവബോധിക്കുന്നവരുടെ ഉള്ളില്‍ ബോധചൈതന്യത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. എന്നാല്‍ അവയെപ്പറ്റി അറിവില്ലാത്തവര്‍ക്കവ അസത്താണ്. ഭൂതഭാവിവര്‍ത്തമാനകാലങ്ങളില്‍ ആത്മാവിലങ്കുരിക്കുന്ന, ധാരണകളും സ്വപ്നങ്ങളും എല്ലാം സത്യമാണ്; കാരണം ആത്മാവ്…

  Read More »
 • മനസ്സിന്റെ പ്രകൃതി (566)

  വായുവിലെ ചലനംകൊണ്ട് ആകാശത്തെ നാം അറിയുന്നു. അതുപോലെ ബോധത്തിലെ ചൈതന്യം സുവിദിതമാവുന്നത് ആ ബോധത്തില്‍ കര്‍മ്മങ്ങള്‍ പ്രകടമാവുമ്പോഴാണ്. എങ്കിലും ചലനവും കര്‍മ്മവുമൊന്നും ബോധത്തിന്റെ ‘ഗുണ’ങ്ങളായി കണക്കാക്കാന്‍ വയ്യ.…

  Read More »
 • ഭ്രമാത്മകവിക്ഷേപങ്ങള്‍ (565)

  ലോകചക്രം അവസാനിക്കുമ്പോള്‍ രുദ്രനായും ഭൈരവിയായും വിവരിക്കപ്പെട്ടതെല്ലാം ഭ്രമാത്മകവിക്ഷേപങ്ങളാണ്. ആ രൂപഭാവങ്ങളില്‍ അവരെ കണ്ടത് ഞാന്‍ മാത്രം. ബോധം മാത്രമാണ് നിലനില്‍ക്കുന്നത്. ഭൈരവനായോ മാറ്റ് ഏതെങ്കിലും രൂപമായോ ചിന്തിച്ചാല്‍…

  Read More »
 • അനന്തബോധം (564)

  ഈ അനന്തബോധം തന്നെയാണ് ശിവനായും ഹരിയായും ബ്രഹ്മാവായും സൂര്യചന്ദ്രന്മാരായും, ഇന്ദ്രനായും വരുണനായും യമനായും കുബേരനായും അഗ്നിയായും വിരാജിക്കുന്നത്. പ്രബുദ്ധതയില്‍ എത്തിയവര്‍ നാനാത്വം കാണുന്നില്ല. അവര്‍ ഏകാത്മകമായ അനന്തബോധവുമായി…

  Read More »
 • കാളിയുടെ നൃത്തം (563)

  അവളുടെ ബോധത്തില്‍ സഹജമായ അറിവുകള്‍ ഉണ്ടായിരുന്നു. നിമിഷം തോറും അവളുടെ ചടുലചലനങ്ങള്‍ കൊണ്ട് വിശ്വങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സംഹരിക്കപ്പെടുകയും ചെയ്തു. ഒരു ബാലനില്‍ അനുനിമിഷം മാറുന്ന ശ്രദ്ധയെന്നപോലെ അവള്‍…

  Read More »
 • കാളി (562)

  വിശ്വം മുഴുവനും നിസ്തന്ദ്രമായ ചലനം തുടരുന്നത് അവളുടെ നാടനത്തിനാലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിശ്വമാകെ നിലകൊള്ളുന്നത് അവളിലാണ്. വിശ്വം, ഒരുകണ്ണാടിയിലെന്നപോലെ അവളുടെ ദേഹത്തില്‍ പ്രതിഫലിക്കുകയാണ്. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ…

  Read More »
 • അനന്തബോധത്തിന്റെ സ്വപ്നനഗരമാണ് സൃഷ്ടി (561)

  ബ്രഹ്മാണ്ഡം വീഴുന്നു എന്നോ വീഴുന്നില്ല എന്നോ എങ്ങനെ കരുതിയാലും അതിനെ താങ്ങി നിര്‍ത്താന്‍ മറ്റൊരു വസ്തുവുമില്ല. കാരണം ഈ വിശ്വമെന്ന ഭാവനയ്ക്ക് നിയതമായ യാതൊരു പരിമിതികളുമില്ല. രൂപമുണ്ടെന്ന്…

  Read More »
 • രുദ്രന്‍ (560)

  ഈ രൂപം വെറുമൊരു ഭ്രമകല്‍പ്പന മാത്രം. ചിദാകാശം വികസ്വരമാവുമ്പോള്‍ അദ്ദേഹം ഉണ്ടാവുന്നു. ആകാശത്തു വായുവായും ജീവികളില്‍ പ്രാണനായും അത് പ്രകടമാവുന്നു. കാലക്രമത്തില്‍ എല്ലാ ചലനങ്ങളും അവസാനിച്ച് രുദ്രനും…

  Read More »
 • ബോധസമുദ്രം (559)

  അവിടെ ആകാശമൊന്നും ഉണ്ടായിരുന്നില്ല. ദിക്കുകളും, ‘താഴെ’, ‘മുകളില്‍’ എന്നിത്യാദി തരംതിരിവുകളും പഞ്ചഭൂതങ്ങളും സൃഷ്ടിജാലങ്ങളും ഒന്നും വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് പരിമിതികളില്ലാത്ത ബോധസമുദ്രം മാത്രം.

  Read More »
 • പ്രളയാവസാനം (558)

  സൃഷ്ടി എന്നറിയപ്പെടുന്ന എല്ലാമെല്ലാം ഇല്ലാതായിക്കഴിയുമ്പോഴും ബാക്കിയായി നിലനില്‍ക്കുന്ന ആ ‘ഒന്ന്‍’ മാത്രം നിലകൊണ്ടു. എല്ലാ ജീവജാലങ്ങളും നശിച്ചതോടെ വീണ്ടും ആ ‘നിറവ്’ പ്രകടമായി. വാസ്തവത്തില്‍ ആ നിറവ്…

  Read More »
 • വിശ്വപ്രളയം (557)

  സപ്തസമുദ്രങ്ങളിലെ ജലം മുഴുവനും ആ മേഘത്തിന്റെ മൂലയിലെ ചെറിയൊരംശം പോലും ആവുമായിരുന്നില്ല. സപ്തസമുദ്രങ്ങള്‍ ആകാശത്തോളം ഉയര്‍ന്നതുപോലെ കാണപ്പെട്ടു. പന്ത്രണ്ടു സൂര്യന്മാര്‍ ആ മേഘത്തിലെ ചുഴികളെന്നപോലെയും ചുറ്റുപാടും കാണുന്ന…

  Read More »
 • നിര്‍മലതയാണ് അഭികാമ്യം (556)

  അതിനാല്‍ ഞാന്‍ വിശ്വസിക്കുന്നത് സത്വം – നിര്‍മലതയാണ് ഏറ്റവും അഭികാമ്യം എന്നാണ്. ചടുലതയും മാലിന്യവും നിറഞ്ഞ രജസ്സോ, അലസതയും ആന്ധ്യവും നിറഞ്ഞ തമസ്സോ അഭികാമ്യമല്ലതന്നെ. പ്രബുദ്ധരായ മാമുനിമാരുടെ…

  Read More »
 • വിശ്വപുരുഷന്‍ (555)

  ധ്യാനാവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെയാണോ നീ നിന്റെ ഹൃദയത്തില്‍ നിവസിക്കുന്നത് അതുപോലെയാണ് വിശ്വപുരുഷന്റെ കാര്യവും. ഒരു കണ്ണാടിയിലെ പ്രതിബിംബമെന്നപോലെ എല്ലാ ദേഹങ്ങളിലും ജീവന്‍ പ്രതിഫലിക്കുന്നു. അതുപോലെ വിശ്വപുരുഷന്‍ വിശ്വമെന്ന…

  Read More »
Close