യോഗവാസിഷ്ഠം നിത്യപാരായണം

  • അജ്ഞാനത്തിന്റെ സ്രോതസ്സ് (644)

    ‘ഞാന്‍ അജ്ഞാനി’ എന്നൊരു ചിന്ത അനന്തബോധത്തില്‍ ഉണ്ടായതുമൂലമാണ് ലോകമെന്ന കാഴ്ച ഉരുത്തിരിഞ്ഞത്. വാസ്തവത്തില്‍ അജ്ഞാനത്തിന്റെയും സ്രോതസ്സ് അനന്തബോധം തന്നെയാകുന്നു.ആരുമിവിടെ മരിക്കുന്നില്ല, ജനിക്കുന്നുമില്ല. ഈ രണ്ടു ചിന്തകള്‍ ബോധത്തില്‍…

    Read More »
  • സങ്കല്‍പ്പവസ്തുക്കള്‍ തമ്മിലുള്ള പരസ്പരാവബോധം (643)

    രണ്ടു സങ്കല്‍പ്പവസ്തുക്കള്‍ തമ്മിലുള്ള പാരസ്പര്യവും, പരസ്പരാവബോധവും അവയുടെ അഭാവങ്ങളും ബ്രഹ്മം സാര്‍വ്വഭൌമമാകയാല്‍ സാദ്ധ്യമാണ്. നിഴല്‍ എവിടെയുണ്ടോ അവിടെ വെളിച്ചത്തിന്റെ സാന്നിദ്ധ്യമുണ്ട്. നിഴലുണ്ടാവാനുള്ള കാരണം തന്നെ വെളിച്ചമാണല്ലോ. അനന്തബോധത്തില്‍…

    Read More »
  • വ്യാധന്റെ ദേഹം (642)

    എന്നില്‍ ലീനമായിരുന്ന എല്ലാ മനോപാധികളോടും കൂടി ഞാന്‍ അവിടം വിട്ടുപോയി എന്റെ കര്‍മ്മങ്ങളില്‍ വ്യപൃതനായി. ഒരിക്കല്‍ക്കൂടി ഞാന്‍ അനന്തമായ ലോകങ്ങളെയും എണ്ണമറ്റ വിഷങ്ങളെയും ദര്‍ശിച്ചു. ചിലതൊരു കുടപോലെ…

    Read More »
  • ജന്മാവസ്ഥകള്‍ (641)

    എനിക്കെങ്ങനെയാണ്‌ പൂര്‍വ്വജന്മാവസ്ഥകളെ തരണം ചെയ്യാന്‍ കഴിയുക? മനോവികല്‍പവും കാലുഷ്യവും കൂടാതെ പരിശ്രമിച്ചാല്‍ നേടാന്‍ കഴിയാത്തതായി യാതൊന്നുമില്ല. ഇന്നലത്തെ ദുഷ്ക്കര്‍മ്മങ്ങള്‍ സദ്‌ക്കര്‍മ്മങ്ങളാവാന്‍ ഇന്നത്തെ സദ്വൃത്തികള്‍ക്ക് സാധിക്കും. അതിനാല്‍ നന്മയ്ക്കായി…

    Read More »
  • ചിത്തവും അനുഭവവും (640)

    ചിത്തത്തില്‍ എന്താണോ ഉണരുന്നത്, അതാണനുഭവമാകുന്നത്. കൊച്ചുകുട്ടിക്കുപോലും ഇതാണനുഭവം. സ്വഹൃദയത്തില്‍ എന്തറിയുന്നുവോ അത് ആവര്‍ത്തിച്ചുള്ള അനുഭവമാകുന്നു. അപ്പോളത് സ്വഭാവമോ ആചാരമോ ആകുന്നു. പിന്നെയത് നല്ലതാണെങ്കിലും അല്ലെങ്കിലും അനുഭവമായി പ്രകടമാവുന്നു.

    Read More »
  • വിധിയെ മാറ്റിമറിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ? (639)

    വ്യാധന്‍ ചോദിച്ചു: ഭഗവന്‍, ഞാന്‍ അനുഭവിക്കെണ്ടുന്ന ആധികള്‍ എത്ര കഷ്ടതരം! അതുകൊണ്ട് പ്രയോജനമൊന്നും ഇല്ല താനും. എന്നാലീ വിധിയെ മാറ്റിമറിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ? മുനി പറഞ്ഞു: “അനിവാര്യതയെ…

    Read More »
  • ജ്ഞാനം സുദൃഢമാകാന്‍ അനുഭവം കൂടിയേ തീരൂ (638)

    മുനി പറഞ്ഞു: “ഞാന്‍ നിനക്കായി ഉപദേശിച്ച ജ്ഞാനം നിന്റെ ഹൃദയത്തില്‍ തുലോം ക്ഷീണപ്രായത്തിലാണുള്ളത്. പഴയൊരു മരക്കഷണത്തില്‍ ലീനമായിരിക്കുന്ന അഗ്നിയെന്നപോലെ ആ ജ്ഞാനത്തിന്റെ അഗ്നിയ്ക്ക് ജ്വലിക്കാനോ നിന്നിലെ അജ്ഞാനാന്ധകാരത്തെ…

    Read More »
  • എല്ലാം ബോധത്തിലെ വിക്ഷേപങ്ങള്‍ (637)

    ചക്രവാളം, ഭൂമി, വായു, ആകാശം, പര്‍വ്വതങ്ങള്‍, നദികള്‍, ദിക്കുകള്‍, എല്ലാമെല്ലാം അവിഭാജ്യമായ ബോധം തന്നെ. അവയെല്ലാം ബോധത്തില്‍ ധാരണകളായി നില്‍ക്കുന്നു. അതില്‍ യാതൊരുവിധ വൈരുദ്ധ്യങ്ങളോ വിഭജനങ്ങളോ ഇല്ലതന്നെ.…

    Read More »
  • സ്വപ്നലോകം (636)

    ഭൂമി മുതലായ യാതൊന്നും ഇല്ലെങ്കില്‍പ്പോലും മായക്കാഴ്ചയില്‍ ഭൂമി, മുതലായ എല്ലാമുണ്ടെന്നു തോന്നുകയാണ്. വാസ്തവത്തില്‍ നാം രണ്ടും മിഥ്യയാണ്. ഇപ്പോഴത്തെ സ്വപ്നത്തില്‍ നേരത്തേ കണ്ടിട്ടുള്ള വസ്തുക്കളാണുള്ളത്. മുന്‍പേ കണ്ടിട്ടുള്ളതുപോലുള്ള…

    Read More »
  • ബോധത്തിലെ ചിന്താസഞ്ചാരം (635)

    വ്യാധന്‍ വീണ്ടും ചോദിച്ചതിനുത്തരമായി മഹര്‍ഷി പറഞ്ഞു: “അഗ്നിയുണ്ടാവാന്‍ കാരണം ബോധത്തിലെ ചിന്താസഞ്ചാരമാണ്. ലോകമെന്ന വിക്ഷേപത്തിന്റെ കാരണം അനന്തബോധത്തിലെ ചിന്തകളുടെ ചലനവും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ബോധത്തിലുണ്ടാകുന്ന ചിന്തകളുമാണെന്നതുപോലെയാണിതും.

    Read More »
  • Page 1 of 65
    1 2 3 65
Back to top button